'10 മാസം കൊണ്ടാണ് 30 കിലോ ഭാരം കുറച്ചത്. ജിമ്മിൽ പോയി തന്നെയാണ് ഭാരം കുറച്ചിരുന്നത്. ജിമ്മിൽ ട്രെയിനർ തന്നിരുന്ന ക്യത്യമായ ഡയറ്റ് തന്നെയാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്...' - - ആനന്ദ് റാം പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും. ക്യത്യമായ ഡയറ്റ് നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. എന്നാൽ ക്യത്യമായ രീതിയിൽ ഡയറ്റും വ്യായാമവും നോക്കിയാൽ ശരീരഭാരം ആരോഗ്യത്തോടെ തന്നെ കുറയ്ക്കാമെന്ന് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആനന്ദ് റാം പറയുന്നു. 94 കിലോയിൽ നിന്ന് 64 കിലോയിലേക്ക് എത്തിയതിനെ കുറിച്ചുള്ള വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് ആനന്ദ്.
10 മാസം കൊണ്ട് വണ്ണം കുറച്ചു
'10 മാസം കൊണ്ടാണ് 30 കിലോ ഭാരം കുറച്ചത്. ജിമ്മിൽ പോയി തന്നെയാണ് ഭാരം കുറച്ചിരുന്നത്. ജിമ്മിൽ ട്രെയിനർ തന്നിരുന്ന ക്യത്യമായ ഡയറ്റ് തന്നെയാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്...' - ആനന്ദ് റാം പറയുന്നു.
കലോറി പ്രധാനം
' ചായ, കാപ്പി എന്നിവ അമിതമായി കുടിച്ചിരുന്ന ആളായിരുന്നു ഞാൻ. ഡയറ്റ് തുടങ്ങിയപ്പോൾ ചായ, കാപ്പി എന്നിവയുടെ എണ്ണം കുറച്ചു. ചായ ഒരു നേരം മാത്രമാണ് കുടിച്ചിരുന്നത്. പതുക്കെ പതുക്കെയാണ് ഓരോ ഭക്ഷണങ്ങളും ഒഴിവാക്കിയിരുന്നത്. ഡയറ്റ് നോക്കി തുടങ്ങിയ അന്ന് മുതൽ മധുരം ഒഴിവാക്കിയിരുന്നു. അപ്പോൾ തന്നെ മാറ്റം വന്ന് തുടങ്ങി. പ്രോട്ടീൻ കിട്ടുന്നതിനായി മുട്ടയും ചിക്കനും കഴിച്ചിരുന്നു. ഒരു ദിവസം അഞ്ച് മുട്ട എടുത്തിരുന്നു. ഒരു മുട്ട മൊത്തമായി കഴിച്ചിരുന്നു. നാല് മുട്ടയുടെ വെള്ളയാണ് കഴിച്ചിരുന്നത്. മെെദ, എണ്ണ പലഹാരങ്ങൾ, ബേക്കറി ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കിയിരുന്നു. ചിക്കൻ ഉപ്പിട്ട് എണ്ണയൊന്നും ചേർക്കാതെ വേവിച്ചാണ് കഴിച്ചിരുന്നത്. ചായ, കാപ്പി, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ ഇപ്പോഴും കഴിക്കാറില്ല... ' - ആനന്ദ് പറഞ്ഞു.
ശ്വാസമുട്ടൽ, തെെറോയ്ഡ് പ്രശ്നം അലട്ടിയിരുന്നു
വണ്ണം ഉണ്ടായിരുന്നപ്പോൾ ശ്വാസമുട്ടൽ ഉണ്ടായിരുന്നു. കിതപ്പ് പ്രധാന പ്രശ്നമായിരുന്നു. തെെറോയ്ഡ് പ്രശ്നവും വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നുവെന്ന് ആനന്ദ് പറയുന്നു.
ഭാരം കുറഞ്ഞപ്പോൾ എനർജി ലെവൽ കൂടി
ഭാരം കുറഞ്ഞപ്പോൾ ശരീരം മൊത്തമായി ഫ്രീയായി എന്ന് തന്നെ പറയാം. ആത്മവിശ്വാസവും കൂടി. എനർജി ലെവൽ കൂടി എന്നതാണ് മറ്റൊരു കാര്യം. ഇനി ഈ ഭാരം ഇത് പോലെ കൂടാതെ കൊണ്ട് പോവുക എന്നുള്ളതാണ് ലക്ഷ്യം.
17 കിലോ കുറച്ചത് ഇങ്ങനെ, വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് കൃഷ്ണപ്രസാദ്
വണ്ണം കുറയ്ക്കാൻ നിങ്ങൾ ചെയ്യേണ്ടത്
'വണ്ണം കുറയ്ക്കാൻ പ്രധാനമായി സഹായിക്കുന്നത് ഡയറ്റ് തന്നെയാണ്. അതിൽ മധുരം ഒഴിവാക്കുമ്പോൾ തന്നെ നല്ല മാറ്റം വരും. ജിമ്മിൽ പോകാൻ സമയമില്ലെങ്കിൽ വീട്ടിൽ തന്നെ ചെറിയ വ്യായാമങ്ങൾ ശീലമാക്കാവുന്നതാണ്. പടികൾ കയറുക, സ്ട്രെച്ചിംഗ് പോലുള്ളവ നല്ലതാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നുള്ളതാണ് മറ്റൊന്ന്. ഭാരം കുറയ്ക്കുന്നതിൽ ഉറക്കവും പ്രധാനമാണ്...' - ആനന്ദ് പറയുന്നു.
ദിവസവും ഒന്നര മണിക്കൂർ വർക്കൗട്ട് ചെയ്യും. വർക്കൗട്ടിന് മുമ്പ് ഒരു പഴം കഴിക്കും. തിരുവനന്തപുരം മലയിൻകീഴുള്ള മസിൽ പ്ലാനറ്റ് എന്ന ജിമ്മിലാണ് പോകാറുള്ളത്. ഫിറ്റ്നസ് ട്രെയിനർ ജിജു വി എസ് നൽകിയ ഡയറ്റ് പ്ലാനാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. മലയിൻക്കീഴുള്ള മതർ തെരേസ കോളേജിലെ മൂന്നാം വർഷം ബിരുദം വിദ്യാർത്ഥിയാണ് ആനന്ദ് റാം.
Read more അന്ന് 86 കിലോ, ഇന്ന് 68 കിലോ ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് ശരണ്യ ശ്രീധരൻ