Weight Loss Stories : 25 കിലോ കുറച്ചത് ആറ് മാസം കൊണ്ട്, വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് അഭിജിത്ത്

By Resmi SFirst Published Oct 2, 2024, 8:36 AM IST
Highlights

ആറ് മാസം കൊണ്ടാണ് അഭിജിത്ത് 25 കിലോ ഭാരം കുറച്ചത്. തന്റെ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് അഭിജിത്ത്.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതവണ്ണം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കവും ഭക്ഷണവുമെല്ലാം കൃത്യമായിരിക്കണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാരം വളരെ എളുപ്പം കുറയ്ക്കാനാകുമെന്ന് കണ്ണൂർ ജില്ലയിലെ തോലമ്പ്ര സ്വദേശി അഭിജിത്ത് സി പറയുന്നു. 25 കിലോയാണ് അഭിജിത്ത് ആറ് മാസം കൊണ്ട് കുറച്ചത്. തന്റെ വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവയ്ക്കുകയാണ് അഭിജിത്ത്.

Latest Videos

അന്ന് 104, ഇന്ന് 79 കിലോ

തുടക്കത്തിൽ 104 കിലോ ഭാരം ഉണ്ടായിരുന്നു. ആറ് മാസം കൊണ്ടാണ് 25 കിലോ ഭാരം കുറച്ചത്. ആരോഗ്യകരമായൊരു ഡയറ്റ് പ്ലാനും വ്യായാമവുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. കുട്ടിക്കാലം മുതൽക്കേ വണ്ണമുള്ള ആളായിരുന്നു ഞാൻ. കോളേജ് പഠിക്കുന്ന സമയത്താണ് ഭാരം കുറയ്ക്കുന്നതിനായി ജിമ്മിൽ പോയി തുടങ്ങിയതെന്ന് അഭിജിത്ത് പറയുന്നു.

ചോറിന്റെ അളവ് കുറച്ചു, ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി, മധുരം മൊത്തമായി ഒഴിവാക്കണം

'ജിമ്മിൽ പോയി തുടങ്ങിയപ്പോൾ ചോറിന്റെ അളവ് കുറച്ചു. ബേക്കറി പലഹാരങ്ങൾ, ചായ, കാപ്പി, മധുരം, എണ്ണ പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ഇവ കുറച്ചപ്പോൾ ഭാരം കുറയാൻ തുടങ്ങി. ജങ്ക് ഫുഡ് ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ചിക്കൻ വേവിച്ച് കഴിക്കാറാണ് പതിവ്. ചോറിന്റെ അളവ് കുറച്ചിരുന്നു. രാത്രി ഏഴ് മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിച്ചിരുന്നു...' - അഭിജിത്ത് പറയുന്നു.

വണ്ണം ഉണ്ടായിരുന്നപ്പോൾ പ്രധാനമായി കൊളസ്ട്രോളാണ് അലട്ടിയിരുന്നു പ്രശ്നം. എന്നാൽ ഇപ്പോൾ ആ പ്രശ്നം ഇല്ല. ഭാരം കുറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നു എന്നതാണ് ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം എന്നതെന്നും അഭിജിത്ത് പറഞ്ഞു.

60 ശതമാനം വ്യായാമം, 20 ശതമാനം ഡയറ്റ്, 20 ശതമാനം ഉറക്കം

' വണ്ണം കുറയ്ക്കുന്നതിന് ഡയറ്റ് മാത്രമല്ല വർക്കൗട്ടും പ്രധാനമാണ്. ദിവസവും വെെകിട്ട് രണ്ട് മണിക്കൂർ വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിന് ജിമ്മിൽ തന്നെ പോകണമെന്നില്ല. വീട്ടിൽ തന്നെ ചെറിയ ലഘു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. 60 ശതമാനം വ്യായാമം 20 ശതമാനം ഡയറ്റും 20 ശതമാനം ഉറക്കവുമാണ് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നത്. അത് കൂടാതെ ഭാരം കുറയ്ക്കുന്നതിന് ഉറക്കം പ്രധാനമാണ്. ദിവസവും നന്നായി ഉറങ്ങാൻ സമയം മാറ്റിവയ്ക്കുക...' - അഭിജിത്ത് പറയുന്നു.

അഭിജിത്ത് ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. ആറ് മാസം കൊണ്ടാണ് അഭിജിത്ത് 29 കിലോ ഭാരം കുറച്ചത്. അന്ന് കഠിനധ്വാനം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്തത് കൊണ്ട് തന്നെയാണ് ഭാരം കുറയ്ക്കാനായതെന്നും അമ്മ വിജിനി പറഞ്ഞു.

 

പരേതനായ പൊന്നമ്പത്ത് മനോജിന്റെയും വിജിനിയുടെയും മകനാണ് അഭിജിത്ത്. എടത്തൊട്ടി ഡീപ്പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും അഭിജിത്ത് ബിരുദം പൂർത്തിയാക്കി. മാലൂർ വനിത ബാങ്കിൽ അമ്മ വിജിനി ജോലി ചെയ്ത് വരുന്നു.  

2024 കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് മത്സരത്തിലും, മിസ്റ്റർ കണ്ണൂർ ജൂനിയർ 2024 മത്സരങ്ങളിലും അഭിജിത്ത് മെഡൽ നേടിയിട്ടുണ്ട്. മാലൂർ ഫിനിക്സ് ജിമ്മിന് വേണ്ടി സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് 2024 മത്സരത്തിൽ 80 കാറ്റഗറിയിൽ മെഡൽ നേടി. 

17 കിലോ കുറച്ചത് ഇങ്ങനെ, വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് കൃഷ്ണപ്രസാദ്

 

click me!