Weight Loss Stories : പഞ്ചസാരയാണ് പ്രധാന വില്ലൻ, 18 കിലോ കുറച്ചത് ഇങ്ങനെ ; നിതീഷ് പറയുന്നു

By Resmi S  |  First Published Aug 18, 2024, 12:50 PM IST

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് തൃശൂർ ചാലക്കുടി സ്വദേശി നിതീഷ് ഡി മേനോൻ. നാല് മാസം കൊണ്ടാണ് 18 കിലോ കുറച്ചതെന്ന് നിതീഷ് പറയുന്നു.


ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

തെറ്റായ ജീവിതശെെലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകുന്നു. കൃത്യമായ വ്യായാമവും ഭക്ഷണശൈലിയുമൊന്നും പിന്തുടരാതിരിക്കുന്നത് പലരുടെയും ആരോ​ഗ്യത്തെ മോശമായി ബാധിക്കാം. തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലരും ആരോ​ഗ്യ ശ്രദ്ധിക്കാൻ മറക്കുന്നതും രോ​ഗങ്ങൾക്ക് കാരണമാകാറുണ്ട്. ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിൽ കണ്ട് വരുന്ന പ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും. ഹൃദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. 

Latest Videos

undefined

ക്യത്യമായി ഡയറ്റും വ്യായാമവുമൊക്കെ നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പറയുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് തൃശൂർ ചാലക്കുടി സ്വദേശി നിതീഷ് ഡി മേനോൻ. നാല് മാസം കൊണ്ടാണ് 18 കിലോ കുറച്ചതെന്ന് നിതീഷ് പറയുന്നു. വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് നിതീഷ്. 

അന്ന് 86 കിലോ, ഇന്ന് 68 കിലോ 

' 18 കിലോ നാല് മാസം കൊണ്ടാണ് കുറച്ചത്. 86 കിലോയിൽ നിന്ന് 68 കിലോയിലേക്ക് എത്തുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു ഭക്ഷണപ്രിയനാണ്. ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് തന്നെ ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കൊളസ്ട്രോൾ, ഷു​ഗർ ഉള്ള ആളായിരുന്നു. യൂറിക് ആസിഡ് 13 ആയിരുന്നു അന്ന്. ഷുഗർ 140 ന് മുകളിലുണ്ടായിരുന്നു. കൊളസ്ട്രോൾ 260 ന് മുകളിൽ ഉണ്ടായിരുന്നു. ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് മനസിലായി. അങ്ങനെയാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്...' - നിതീഷ് പറയുന്നു. 

Read more മൂന്ന് മാസം കൊണ്ട് 14 കിലോ കുറച്ചു, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ ഇതൊക്കെ...

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തി ജ്യൂസ് 

' വണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ ഒരു സെെക്കിൾ വാങ്ങി. ദിവസവും രാവിലെ അര മണിക്കൂർ സെെക്കിൽ ചവിട്ടാൻ തുടങ്ങി. യോ​ഗയും ചെയ്തിരുന്നു. 10 കൊല്ലം മുമ്പ് യോ​ഗ പഠിപ്പിച്ചിട്ടുണ്ട്. യോ​ഗയും അറിയാം എന്നുള്ളത് കൊണ്ട് തന്നെ യോ​ഗയും ചെയ്യാൻ തുടങ്ങി. സ്ട്രെച്ചിം​ഗ് വെയ്റ്റ് ലോസിന് ഏറെ സഹായിച്ചു. ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നു. വണ്ണം കുറയ്ക്കാൻ‌ ഡയറ്റ് നോക്കി തുടങ്ങിയപ്പോൾ ഒരു ഹെൽത്തി ജ്യൂസ് രാവിലെ കഴിക്കും.10 വാൾനട്ട്, ഉണങ്ങിയ അത്തിപ്പഴം 2 എണ്ണം, ഈന്തപ്പഴം 3 എണ്ണം, പിസ്ത 5 എണ്ണം, ബദാം 5 എണ്ണം എന്നിവ തലേ ദിവസവും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കും. ശേഷം രാവിലെ ഈ വെള്ളം മിക്സിയിൽ അടിച്ചെടുക്കും. ഈ ജ്യൂസ് ഒന്നരാടം ആണ് കഴിക്കാറുള്ളത്. വണ്ണം കുറയ്ക്കാൻ മികച്ചൊരു ജ്യൂസാണിത്. ഉച്ച വരെ അങ്ങനെ വിശപ്പ് വരികയുമില്ല...' - നിതീഷ് പറയുന്നു.

പഞ്ചസാരയാണ് പ്രധാന വില്ലൻ

' പഞ്ചസാര പൂർണമായി ഒഴിവാക്കി. മധുരം ഒഴിവാക്കിയപ്പോൾ തന്നെ നല്ല മാറ്റമാണ് വന്നത്. ഉച്ചയ്ക്ക്  ചോറ് തന്നെയാണ് കഴിച്ചിരുന്നത്. ചോറിന്റെ അളവ് കുറച്ച് കറികൾ കൂട്ടിയാണ് കഴിച്ചിരുന്നത്. എണ്ണ പലഹാരങ്ങൾ, ബേക്കറി എന്നിവയും ഒഴിവാക്കി. വെെകുന്നേരം മധുരമില്ലാതെ ഒരു കോഫി കുടിക്കുമായിരുന്നു. മറ്റ് പലഹാരങ്ങളൊന്നും തന്നെ കഴിക്കില്ലായിരുന്നു. അത്താഴം ഒഴിവാക്കിയിരുന്നു. വിശപ്പുണ്ടെങ്കിൽ വെള്ളരിക്കയാണ് കഴിച്ചിരുന്നത്...' - നിതീഷ് പറഞ്ഞു.

വണ്ണം കുറഞ്ഞപ്പോൾ കാൽമുട്ടു വേദന കുറഞ്ഞു

'വണ്ണം കൂടിയിരുന്നപ്പോൾ കാൽമുട്ടു വേദനയാണ് പ്രധാനമായി അലട്ടിയിരുന്നത്. കിതപ്പാണ് ഉണ്ടായിരുന്ന മറ്റൊരു പ്രശ്നം. എന്നാൽ ഭാരം കുറച്ചപ്പോൾ ഈ പ്രശ്നങ്ങളെ മാറി. വണ്ണം കുറഞ്ഞപ്പോൾ വയറും തുടയും പെട്ടെന്ന് കുറഞ്ഞു.  ഇപ്പോൾ ഭാരം കുറഞ്ഞപ്പോൾ എനർജി ലെവൽ കൂടി. വണ്ണം കുറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഇഷ്ടമുള്ള ഡ്രെസ് ഇടാൻ പറ്റുന്നു എന്നുള്ളതാണ് മറ്റൊരു സന്തോഷം. വണ്ണം കുറച്ചതോടെ കൊളസ്ട്രോൾ, ഷു​ഗർ, യൂറിക് ആസിഡ് എല്ലാം തന്നെ നോർമൽ അളവിലായി... ' - നിതീഷ് പറയുന്നു. 

ഭാരം കുറയ്ക്കണമെങ്കിൽ ആദ്യം നമ്മൾ തന്നെ വിചാരിക്കണം. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുമ്പോൾ തന്നെ ഭാരം എളുപ്പം കുറയും. ഭാരം കൂട്ടുന്നതിൽ പ്രധാന വില്ലൻ പഞ്ചസാര തന്നെയാണ്. മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ തന്നെ ഭാരം എളുപ്പം കുറയും.

Read more വെയ്റ്റ് ലോസ് സീക്രട്ട് പറഞ്ഞ് തരാമോ എന്ന് ചോദിക്കുന്നവരോട് ആനന്ദിന് പറയാനുള്ളത്..

 

click me!