Weight Loss Journey : മൂന്ന് മാസം കൊണ്ട് കുറച്ചത് 16 കിലോ ; ' ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി...'

By Resmi S  |  First Published May 7, 2024, 5:33 PM IST

' വണ്ണം കുറയ്ക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ ആദ്യം വിചാരിക്കണം. വർക്കൗട്ടും ഡയറ്റും നോക്കി തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. പട്ടിണി കിടന്ന് ഒരു കാരണവശാലും ഭാരം കുറയ്ക്കരുത്...' - വർഷ ഹരീഷ് പറയുന്നു.


ഇന്ന് അധിക ആളുകളിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് അമിതവണ്ണം. ഭാരം കൂടുന്നത് ഹൃദ്രോ​ഗം, പ്രമേഹം, പക്ഷാഘാതം, വൃക്കതകരാർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? നീലേശ്വരം സ്വദേശിയായ വർഷ ഹരീഷ് പങ്കുവയ്ക്കുന്ന ചില വെയ്റ്റ്‌ലോസ് ടിപ്സുകൾ (Weight lose journey) നിങ്ങൾക്ക് ഉപകരിക്കും. മൂന്ന് മാസം കൊണ്ടാണ് വർഷ 16 കിലോ കുറച്ചത്. 85 കിലോയിൽ നിന്ന് 69 കിലോയിലേക്ക് എത്തിയതിനെ കുറച്ച് സംസാരിക്കുകയാണ് വർഷ. ഭാരം കുറയ്ക്കുന്നതിനായി ചെയ്തിരുന്ന ഡയറ്റ് പ്ലാനും വർക്കൗട്ടും എന്തൊക്കെയാണെന്ന് വർഷ പങ്കുവയ്ക്കുന്നു. 

പ്രസവം കഴിഞ്ഞാണ് ഭാരം കൂടിയത്...

Latest Videos

പ്രസവത്തിവ് മുമ്പ് 70 കിലോയായിരുന്ന ഭാരം. പ്രസവത്തിന് ശേഷം അത് 85 കിലോ ആയി. മൂന്ന് മാസം കൊണ്ടാണ് 16 കിലോ കുറച്ചത്. ഇപ്പോൾ 69 കിലോയാണ് ഭാരം. പ്രസവം കഴിഞ്ഞപ്പോൾ വളരെ പെട്ടെന്നാണ് ഭാരം കൂടിയത്. കുഞ്ഞിന് ഒൻപത് മാസമുള്ളപ്പോഴാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്.

ഒഴിവാക്കിയതും കഴിച്ചിരുന്നതുമായ ഭക്ഷണങ്ങൾ...

അരിയാഹാരങ്ങൾ പൂർണമായി ഒഴിവാക്കി. ചോറ്, ദോശ, ഇഡ്ഡ്ലി അത് പോലെ അരികൊണ്ടുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കി. അതിന് പകരം കഴിച്ചിരുന്നത് റാ​ഗി കൊണ്ടുള്ളതും ​ഗോതമ്പ് കൊണ്ടുള്ളതുമായ വിഭവങ്ങൾ കഴിച്ചു. റാ​ഗി പുട്ട്, റാ​ഗി ദോശ,​ ​ഗോതമ്പ് കൊണ്ടുള്ള ബ്രഡ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തി. ഉച്ചഭക്ഷണമായി രണ്ട് ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. ഉച്ചഭക്ഷണത്തിൽ പയർ വർ​ഗങ്ങളും തെെരും ഉൾപ്പെടുത്തിയിരുന്നു. ദിവസവും ഒരു മുട്ട ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അത്താഴം 7 മണിക്ക് മുമ്പ് തന്നെ കഴിച്ചിരുന്നു. കൂടാതെ ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നു.

മുട്ടുവേദനയും ക്ഷീണവും അലട്ടിയിരുന്നു...

പ്രസവം കഴിഞ്ഞ് ഭാരം കൂടിയ സമയം ഡിപ്രഷൻ അവസ്ഥ നേരിട്ടു. കുഞ്ഞിനോട് കളിക്കാനൊക്കെ മടിയായിരുന്നു. അലസത അലട്ടിയിരുന്നു. മറ്റൊന്ന് ഭാരം കൂടിയപ്പോൾ മുട്ട് വേദന വല്ലാതെ അലട്ടിയിരുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെട്ടിരുന്നു. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനിത്തിലെത്തുന്നത്. 

 

ഡയറ്റ് മാത്രം മതിയാകില്ല, വർക്കൗട്ടും പ്രധാനം...

എനിക്ക് എന്നെ കൊണ്ട് തന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചു. വീട്ടിലെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കണമെങ്കിൽ തടി കുറച്ചേ പറ്റുവെന്ന് മനസിലായി. വണ്ണം കുറയ്ക്കാൻ ഡയറ്റ് മാത്രം മതിയാകില്ല. വർക്കൗട്ടും നിർബന്ധമായും ചെയ്യണം. ഡയറ്റും വർക്കൗട്ടും ഒന്ന് പോലെ ചെയ്ത് പോയത് കൊണ്ടാണ് ഇത്രയും പെട്ടെന്ന് ഭാരം കുറയ്ക്കാൻ സാധിച്ചത്. കർഡിയോ വർക്കൗട്ടാണ് പ്രധാനമായി ചെയ്തിരുന്നത്. തുടക്കത്തിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശരീരവേദന ഉണ്ടായിരുന്നു. എന്നാൽ പോലും ക്യത്യമായി വ്യായാമം മുടങ്ങാതെ ചെയ്തിരുന്നു. യൂട്യൂബ് നോക്കിയിട്ടായിരുന്നു വ്യായാമം ചെയ്തിരുന്നത്. ദിവസവും 20 മിനുട്ട് നേരം വ്യായാമം ചെയ്തിരുന്നു. 

ബോഡി ഷെയിമിങ് നേരിട്ടു...

ബോഡി ഷെയിമിങ് നേരിട്ടിരുന്നു. സു​ഹൃത്തുക്കൾക്കിടയിലും ബന്ധക്കൾക്കിടയിലും ബോഡി ഷെയിമിങ് നേരിട്ടു. പ്രസവത്തിന് ശേഷം ഭാരം കൂടുന്നത് സ്വാഭാവികമാണ്. കാരണം ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകാം. കുഞ്ഞിന് പാൽ കിട്ടണമെങ്കിൽ അമ്മ നല്ല ഭക്ഷണങ്ങൾ കഴിക്കണം. അത് കൊണ്ട് ആ സമയങ്ങളിൽ ഭാരം കൂടാം. പ്രസവത്തിന് ശേഷം തടി വച്ചില്ലെങ്കിലും പ്രശ്നമാണ് തടി കൂടിയാലും പ്രശ്നമാണ്. എല്ലാ കാര്യത്തിനും പരാതികൾ ഉണ്ടാകും. 

പട്ടിണി കിടന്ന് ഭാരം കുറയ്ക്കരുത്...

വണ്ണം കുറയ്ക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ ആദ്യം വിചാരിക്കണം. വർക്കൗട്ടും ഡയറ്റും നോക്കി തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. പട്ടിണി കിടന്ന് ഒരു കാരണവശാലും ഭാരം കുറയ്ക്കരുത്. പ്രസവം കഴിഞ്ഞ് അമിതഭക്ഷണം കഴിക്കരുത്. അത് വളരെ പെട്ടെന്ന് ഭാരം കൂട്ടാം. പോഷക​ഗുണങ്ങളുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കണം. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന ഭ​ക്ഷണത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കുക. 

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss stories എന്ന് എഴുതാൻ മറക്കരുത്.

75 ൽ നിന്ന് 52 ലേക്ക് ; വെയ്റ്റ്‌ലോസ് രഹസ്യങ്ങൾ പങ്കുവച്ച് രാഖി ചന്ദ്രകാന്ത്

 

click me!