ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട...

By Web Team  |  First Published Jun 15, 2024, 5:53 PM IST

ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗങ്ങൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. 
 


ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗങ്ങൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. 

ഫാറ്റി ലിവർ രോഗത്തിന്‍റെ നിശബ്ദ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

1. വയറിലെ വീക്കം

ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ഒന്നാണ് വയറിലെ വീക്കം. ഫാറ്റി ലിവറിന്‍റെ ഏറ്റവും സാധാരണമായ ആദ്യകാല സൂചകങ്ങളിലൊന്ന് അൽപ്പം വലുതായ കരളാണ്. ഇത് ഡോക്ടറുടെപരിശോധനയിൽ കണ്ടെത്താനാകും. 

2. കാലുകളിലെ നീര് 

കൈ- കാലുകളിലെ നീരും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഒരു സൂചനയാണ്. മുഖത്തെ 

3. മുഖത്തെ നീര് 

മുഖത്തെ നീരും ചില ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 

4. മൂത്രത്തിലെ നിറംമാറ്റം

ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ നിസാരമായി കാണേണ്ട. 

5. അകാരണമായി ശരീരഭാരം കുറയുന്നത്

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.  

6. വയറുവേദന 

വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ കരൾ സംബന്ധമായ പ്രശ്‌നങ്ങളായ ഫാറ്റി ലിവർ രോഗം പോലുള്ളവയെ സൂചിപ്പിക്കുന്നതാകും. 

7. ഛർദ്ദി

കാരണമില്ലാതെ, ഇടയ്ക്കിടെയുള്ള ഛർദ്ദിയും കരൾ പ്രവർത്തന വൈകല്യത്തിന്‍റെ ലക്ഷണമാകാം.  

8. അമിത ക്ഷീണം

അമിത ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയും നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മുഖത്ത് കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം അത്ഭുത ഗുണങ്ങള്‍...

youtubevideo

click me!