ഇത് താരനല്ല, തലയോട്ടിയില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്...

By Web TeamFirst Published Aug 3, 2023, 12:06 PM IST
Highlights

സ്കിന്‍ ക്യാന്‍സറെന്ന് പറയുമ്പോള്‍, പലരും ചിന്തിക്കുന്നത് ശരീരത്തിലെ ചർമ്മത്തില്‍ മാത്രം കാണുന്ന അര്‍ബുദം എന്നാണ്. എന്നാല്‍ ഒരു പ്രധാന ഭാഗം മറക്കരുത് - നമ്മുടെ തലയോട്ടി. തലയോട്ടിയിലും ക്യാന്‍സര്‍ ഉണ്ടാകാം, അതും സ്കിന്‍ ക്യാന്‍സറില്‍ ഉള്‍പ്പെടുന്നതാണ്.

ചര്‍മ്മത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും ചെറുതായി കാണരുത്. ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. അതില്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. 

സ്കിന്‍ ക്യാന്‍സറെന്ന് പറയുമ്പോള്‍, പലരും ചിന്തിക്കുന്നത് ശരീരത്തിലെ ചർമ്മത്തില്‍ മാത്രം കാണുന്ന അര്‍ബുദം എന്നാണ്. എന്നാല്‍ ഒരു പ്രധാന ഭാഗം മറക്കരുത് - നമ്മുടെ തലയോട്ടി. തലയോട്ടിയിലും ക്യാന്‍സര്‍ ഉണ്ടാകാം, അതും സ്കിന്‍ ക്യാന്‍സറില്‍ ഉള്‍പ്പെടുന്നതാണ്.  ഹാനികരമായ അൾട്രാവയലറ്റ്  രശ്മികള്‍ മൂലം തലയോട്ടിയില്‍ ക്യാൻസർ ഉണ്ടാകാം.

Latest Videos

ശിരോചർമ്മം സാധാരണയായി രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ, അവിടത്തെ ചർമ്മത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതുമൂലം പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ തരത്തിലുള്ള സ്കിൻ ക്യാൻസറിനെ കണ്ടെത്തുന്നത് പ്രയാസമാക്കുന്നു. കൂടാതെ, ഇത് താരനോ താരന്‍ മൂലമുള്ള ചൊറിച്ചിലോ ആകാമെന്നും തെറ്റിദ്ധരിക്കാറുണ്ട്. 

തലയോട്ടിയില്‍ കാണപ്പെടുന്ന ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ശിരോചർമ്മത്തില്‍ ഉണങ്ങാത്തതോ വീണ്ടും വരുന്നതോ ആയ വ്രണങ്ങള്‍ ചിലപ്പോള്‍  തലയോട്ടിയിലെ ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം.

രണ്ട്...

തലയോട്ടിയിലെ ഒരു പ്രത്യേക ഭാഗത്ത് നിരന്തരമായ ചൊറിച്ചിൽ അല്ലെങ്കിൽ തടിപ്പ് തുടങ്ങിയവ മാറുന്നില്ലെങ്കില്‍, അതും നിസാരമായി കാണേണ്ട. 

മൂന്ന്...

ശിരോചർമ്മത്തിൽ ഒരു പുതിയ മുഴ, അല്ലെങ്കിൽ നീർവീക്കം എന്നിവ നിലനിൽക്കുന്നതും കാലക്രമേണ വളരുന്നതും തലയോട്ടിയിലെ ക്യാൻസറിന്‍റെ ലക്ഷണമാണ്. തലയോട്ടിയിലെ ഇത്തരം ഭാഗങ്ങളില്‍ നിറ വ്യത്യാസവും കാണപ്പെടാം.  അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ തലയോട്ടി ഒരു പ്രൊഫഷണലിനെക്കൊണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.

നാല്...

ആഴ്ചകൾകളായുള്ള ഉണങ്ങാത്ത തുറന്ന വ്രണങ്ങൾ, അൾസർ അല്ലെങ്കിൽ മുറിവുകൾ എന്നിവയും ഒരു പക്ഷേ ക്യാൻസർ മൂലമാകാം. കൂടാതെ, തലയോട്ടിയിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവവും ഒരു മുന്നറിയിപ്പാകാം.

അഞ്ച്... 

തലമുടി വളരുന്നതിലും പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ  ഡോക്ടറെ കാണുന്നത് നല്ലതാണ്. ചില ഭാഗത്തു മാത്രമായി മുടി കൊഴിയുന്നതും അവഗണിക്കാതെ ഒരു ഡോക്ടറെ കണ്ട് ശരിയായ രോഗനിർണയം നടത്തുന്നതാണ് നല്ലത്.

ആറ്...

കഴുത്തിലോ തലയോട്ടിക്ക് ചുറ്റുമുള്ള ഭാഗങ്ങളിലോ മുഴയോ തടുപ്പോ തോന്നുന്നതും തലയോട്ടിയിലെ ക്യാൻസറിന്‍റെ സൂചനയാകാം.  ക്യാൻസറുമായി ബന്ധമില്ലാത്ത മറ്റ് അവസ്ഥകളിലും ഈ ലക്ഷണങ്ങൾ കാണാം. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

youtubevideo

click me!