വളരെ അപൂര്‍വമായ രോഗമാണിതെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്റ്റോളജി ഇന്‍ഫര്‍മേഷന്‍ പറയുന്നത്.
നഖങ്ങള്‍ ഇല്ലാത്ത ഒരു കയ്യുടെ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. റെഡ്ഡിറ്റിലൂടെ ആണ് ഈ ചിത്രം വൈറലായത്. 'അനോണിചിയ കൺജെനിറ്റ' ( Anonychia congenita) എന്ന രോഗാവസ്ഥ ബാധിച്ച ഒരാളുടെ കയ്യാണിത്. കൈകളിലെയും കാലുകളിലെയും നഖങ്ങളെ ബാധിക്കുന്ന രോഗമാണ് 'അനോണിചിയ കൺജെനിറ്റ'.
വളരെ അപൂര്‍വമായ രോഗമാണിതെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്റ്റോളജി ഇന്‍ഫര്‍മേഷന്‍ (NCBI) പറയുന്നത്. കൈകളിലെയോ കാലുകളിലെയോ നഖങ്ങളുടെ അഭാവത്തോടെ ജനിക്കുന്നവരിലാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. ചിലരില്‍ ഭാഗീഗമായി മാത്രം നഖങ്ങളെ രോഗം ബാധിക്കാം. ചിലരില്‍ മുഴുവനായും നഖങ്ങള്‍ ഉണ്ടാകില്ല, പിന്നീട് ഇവ വളരുകയും ഇല്ല. നെയില്‍ പ്ലേറ്റുകളുടെ അഭാവം മൂലമുണ്ടാകുന്ന ' Anonychia congenita' എന്ന ഈ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്നും നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്റ്റോളജി പറയുന്നു. കൃത്യമ നഖം പിടിപ്പിക്കല്‍ മാത്രമാണ് ചെയ്യാവുന്ന ഒരു കാര്യമെന്നും എന്‍സിബിഐ വ്യക്തമാക്കുന്നു.
അതേസമയം, ചിത്രം വൈറലായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്തു നിന്നുമുണ്ടായത്. 1452 കമന്‍റുകളാണ് ഇതുവരെ ഈ പോസ്റ്റിന് താഴെ വന്നത്. ചിലര്‍ക്ക് ഇങ്ങനെയൊരു രോഗമുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. മറ്റുചിലര്‍ പരിഹാസ കമന്‍റുകളും പങ്കുവച്ചു. പലര്‍ക്കും ഈ രോഗത്തെ കുറിച്ച് ധാരാളയില്ലാത്തതാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് കാരണം.
Also Read: കരുതിയിരിക്കാം പുതിയ ഒമിക്രോണ്‍ വകഭേദത്തെ; അറിയാം ഈ ലക്ഷണങ്ങള്‍...