ഗര്‍ഭാശയത്തിലെ മുഴകള്‍ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

By Web Team  |  First Published Sep 7, 2023, 12:30 PM IST

30-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഏത് പ്രായത്തിലും ഇത് സംഭവിക്കാം. എന്തെങ്കിലും ശാരീരിക കാരണങ്ങളാല്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോന്‍ എന്നീ ഹോര്‍മോണ്‍ ലെവലുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള തടിപ്പുകളെ വളരാന്‍ സഹായിക്കുന്നതാണ് പ്രധാന കാരണം. 


സ്ത്രീകളിൽ കണ്ട് വരുന്ന രോ​​ഗമാണ് ഗർഭാശയത്തിലെ മുഴകൾ (ഫൈബ്രോയിഡുകൾ‌) എന്ന് പറയുന്നത്. നേരിട്ട് അപകടകാരിയല്ലാത്തതും പൊതുവെ കാൻസർ പോലെയുള്ള അവസ്ഥകളിലേക്ക് മാറാൻ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റ് പല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നതുമായ രോഗമാണ് ഇത്.

ഗർഭാശയത്തിലെ മസ്കുലർ ടിഷ്യുവിൽ നിന്ന് വികസിക്കുന്ന കാൻസർ അല്ലാത്ത വളർച്ചയാണ് ഗർഭാശയ ഫൈബ്രോയിഡുകൾ.  ഫൈബ്രോയിഡുകൾ ഗര്ഭപാത്രത്തിനകത്തോ അതിന്റെ പുറം ഉപരിതലത്തിലോ ഗർഭപാത്രത്തിന്റെ ഭിത്തിയിലോ സ്ഥിതി ചെയ്യുന്നു. അവയുടെ വളർച്ചാ രീതികളും വ്യത്യാസപ്പെടാം. 

Latest Videos

30-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഏത് പ്രായത്തിലും ഇത് സംഭവിക്കാം. എന്തെങ്കിലും ശാരീരിക കാരണങ്ങളാൽ ഈസ്ട്രജൻ, പ്രൊജസ്‌ട്രോൻ എന്നീ ഹോർമോൺ ലെവലുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഗർഭപാത്രത്തിലുള്ള തടിപ്പുകളെ വളരാൻ സഹായിക്കുന്നതാണ് പ്രധാന കാരണം. മറ്റുചിലപ്പോൾ കുടുംബ പാരമ്പര്യം ഇതിനൊരു കാരണമായി കണ്ടുവരാറുണ്ട്. അമിത ഭാരമുള്ള സ്ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഗർഭാശയത്തിലെ ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ക്രമം തെറ്റിയ ആർത്തവം, പെൽവിക് വേദന അല്ലെങ്കിൽ സമ്മർദ്ദം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മലബന്ധം, വയറിലെ നീർവീക്കം, വയറു വേദന എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പെൽവിക് പരിശോധന, അൾട്രാസൗണ്ട്, എംആർഐ അല്ലെങ്കിൽ മറ്റ് ഇമേജിംഗ് ടെസ്റ്റുകൾ എന്നിവയിലൂടെ ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ കണ്ടെത്താനാകും.

അമിതഭാരം തടയുന്നതാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്താൽ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്. 

ജീവിതശൈലി മാറ്റങ്ങൾ ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾക്ക് നേരിട്ട് ചികിത്സിക്കാൻ കഴിയില്ലെങ്കിലും, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദം നിയന്ത്രിക്കുക, മദ്യം, കഫീൻ എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക എന്നിവയിലൂടെ ഫൈബ്രോയിഡ് വരാതെ നോക്കാം.

എപ്പോഴും ക്ഷീണമാണോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം

 

click me!