നെല്ലിക്കയും കറ്റാർവാഴയുമാണ് ഇതിലെ രണ്ട് ചേരുവകൾ. നെല്ലിക്ക തലയോട്ടിയിലെ അണുക്കൾ, അഴുക്ക്, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാനും മുടിയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. സ്ഥിരമായി നെല്ലിക്ക കഴിക്കുന്ന ആളുകൾക്ക് കട്ടിയുള്ളതും ശക്തവുമായ മുടി ലഭിക്കുന്നു.
മുടികൊഴിച്ചിലും താരനും നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. തെറ്റായ ഭക്ഷണശീലം, സ്ട്രെസ്, ഹോർമോൺ വ്യാതിയാനം, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ. മുടിയുടെ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു നാച്ചുറൽ ഹെയർ പാക്ക് പരിചയപ്പെടാം.
നെല്ലിക്കയും കറ്റാർവാഴയുമാണ് ഇതിലെ രണ്ട് ചേരുവകൾ. നെല്ലിക്ക തലയോട്ടിയിലെ അണുക്കൾ, അഴുക്ക്, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാനും മുടിയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. സ്ഥിരമായി നെല്ലിക്ക കഴിക്കുന്ന ആളുകൾ കട്ടിയുള്ളതും ശക്തവുമായ മുടി ലഭിക്കുന്നു.
കറ്റാർവാഴയിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മുടി വളർച്ച വേഗത്തിലാക്കുന്നു. കറ്റാർവാഴയ്ക്ക് തലയോട്ടിയെ ചൊറിച്ചിലിൽ നിന്ന് സംരക്ഷിക്കാനും മുടികൊഴിച്ചിൽ തടയാനും കഴിയും.
രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക പൊടിച്ചതും മൂന്ന് സ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങിയതിന് ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്. മുടിവളർച്ചയ്ക്കും താരൻ അകറ്റുന്നതിനും മികച്ചതാണ് ഈ ഹെയർ പാക്ക്.
അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം