ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

By Web Team  |  First Published Oct 31, 2024, 10:57 AM IST

ക്ഷയരോഗം ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിൽ ഉണ്ടെങ്കിൽ പോലും ധാരാളം ആളുകള്‍ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. 
 


കൊവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. 2023-ൽ ഏകദേശം 8.2 ദശലക്ഷം പേരിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)  വ്യക്തമാക്കുന്നു.

1995-ൽ ആഗോള നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 2022- ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 7.5 ദശലക്ഷം കേസുകളിൽ നിന്ന് ഇത് ഗണ്യമായ വർദ്ധനവ് അടയാളപ്പെടുത്തുന്നു. 2023-ൽ ടിബി കേസുകളിൽ 26% ഇന്ത്യയിലും, ഇന്തോനേഷ്യ (10%), ചൈന (6.8%), ഫിലിപ്പീൻസ് (6.8%), പാകിസ്ഥാൻ (6.3%) എന്നിങ്ങനെയാണ് കണക്കുകളെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Latest Videos

ക്ഷയരോഗം ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാർഗങ്ങൾ നിലവിൽ ഉണ്ടെങ്കിൽ പോലും ധാരാളം ആളുകൾ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. 

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് മൾട്ടിഡ്രഗ്-റെസിസ്റ്റൻ്റ് ട്യൂബർകുലോസിസ് (എംഡിആർ-ടിബി) വർധിക്കുന്നത്. ഈ വകഭേദം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുകയും ആഗോളതലത്തിൽ ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു. 

2023-ൽ ഇന്ത്യയിൽ ഏകദേശം 2.55 ദശലക്ഷം പുതിയ ടിബി കേസുകൾ റിപ്പോർട്ട് ചെയ്തു. 1960-കളിൽ ടിബി നിയന്ത്രണ പരിപാടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണിത്. 

പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോ​ഗമാണ് ക്ഷയരോ​ഗം. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെ പടരുന്നു.  വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനും ടിബി ബാക്ടീരിയയ്ക്ക് കഴിയും. 

പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

 

click me!