ആപ്പിളിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. നാരുകള്‍ ധാരാളമുള്ള ആപ്പിള്‍ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ദിവസവും ആപ്പിൾ സ്മൂത്തിയായോ സാലഡായോ കഴിക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ഭാരം കുറയ്ക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് പഴങ്ങൾ. പ്രകൃതിദത്തമായ പഞ്ചസാരയടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതും നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
ആപ്പിളിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. നാരുകൾ ധാരാളമുള്ള ആപ്പിൾ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ദിവസവും ആപ്പിൾ സ്മൂത്തിയായോ സാലഡായോ കഴിക്കാം.
രണ്ട്...
ബെറിപ്പഴത്തിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ബെറികൾ വിശപ്പു മാത്രമല്ല കൊളസ്‌ട്രോളും ഉയർന്ന രക്തസമ്മർദവും കുറയ്ക്കുന്നു. ഒരു കപ്പ് സ്ട്രോബെറിയിൽ ഏകദേശം 50 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
മൂന്ന്...
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഉൾപ്പെടുത്തേണ്ട ഒരു പഴമാണ് ചെറി, കാരണം അവയിൽ കലോറിയും പഞ്ചസാരയും വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണ്.
നാല്...
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ വെള്ളം കൂടുതലും കലോറി കുറവുമാണ്. തണ്ണിമത്തൻ വിശപ്പ് നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ഒരു പാഷൻ ഫ്രൂട്ടിൽ എട്ട് ഗ്രാം നാരുകളുണ്ട്. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുന്നതിനും പാഷൻ ഫ്രൂട്ട് സഹായിക്കും.
ആറ്...
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് അവാക്കാഡോ. വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു.
എന്താണ് എൻഡോമെട്രിയോസിസ്? ലക്ഷണങ്ങൾ എന്തൊക്കെ?