സൺ ടാൻ മാറാൻ പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web Team  |  First Published Mar 20, 2024, 10:06 PM IST

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.


സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവരകയാണ് കടലമാവ്.  മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും  കിട്ടാനുമെല്ലാം കടലമാവ് മികച്ചതാണ്. ചർമ്മത്തിൽ പതിവായി കടലമാവ് ഉപയോഗിക്കുന്നത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു. 

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും.

Latest Videos

undefined

പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു ടീസ്പൂൺ കടലപ്പൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും അൽപം പാലൊഴിച്ച് യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്ത് ചെറുതായി മസാജ് ചെയ്തുകൊണ്ട് പുരട്ടാം. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ മികച്ചതാണ് ഈ പാക്ക്.

രണ്ട്...

നാല് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് ഒരു ടീ സ്പൂൺ നാരങ്ങാ നീരും രണ്ടു ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ ശുദ്ധമായ വെള്ളം കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറാൻ സഹായിക്കുന്ന മികച്ച പാക്കാണിത്.

മൂന്ന്...

കടലപ്പൊടി, അരിപ്പൊടി, ബദാം പൊടി, അൽപം പാൽ എന്നിവ യോജിപ്പ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം  കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്. 

ശ്രദ്ധിക്കൂ, ഈ വൈറൽ ബ്യൂട്ടി ടിപ്പുകൾ സ്കിന്‍ ക്യാന്‍സറിന് കാരണമാകും...

 

click me!