വീട്ടിലുള്ള ‌രണ്ട് ചേരുവകൾ മാത്രം മതി, താരൻ എളുപ്പം അകറ്റാം

By Web Team  |  First Published Sep 25, 2024, 10:27 PM IST

താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച രണ്ട് ചേരുവകളാണ്. മുട്ടയെ ശക്തിപ്പെടുത്താനും തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും കഴിയുന്ന പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 
 


ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്.

താരൻ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ വളരെ വലുതാണ്. താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാം ഒരു കിടിലൻ ഹെയർ പാക്ക്...

Latest Videos

undefined

മുട്ടയും തെെരും കൊണ്ടുള്ള ഹെയർ പാക്ക്

താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച രണ്ട് ചേരുവകളാണ്. മുട്ടയെ ശക്തിപ്പെടുത്താനും തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും കഴിയുന്ന പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  മുട്ടയിലെ സൾഫർ വരൾച്ച കുറയ്ക്കാനും അമിതമായ അടരൽ തടയാനും സഹായിക്കും. 

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു. തൈരിലെ ലാക്റ്റിക് ആസിഡിന് തലയോട്ടിയിലെ ചർമ്മത്തെ മൃദുവായി പുറംതള്ളാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും തൊലിയുരിക്കൽ കുറയ്ക്കാനും കഴിയും. 

രണ്ട് മുട്ടയും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. 20 മിനുട്ട് നേരം മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ഒരു ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

ശ്വാസകോശ ക്യാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

 

click me!