മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെറുപ്പമായി നിലനിർത്തുകയും ചെയ്യും. ഇത് ചുളിവുകളും വീക്കവും കുറയ്ക്കുന്നു.
പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കൂടിയാണ് ഈ ചുളിവുകൾ. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യവും നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ...
ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കുക
ചർമ്മത്തെ പോഷിപ്പിക്കാൻ കറ്റാ വാഴ ജെൽ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മോയ്സ്ചറൈസർ ഉപയോഗിക്കുക. ഇത് ഈർപ്പം നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കും. നന്നായി ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതായി കാണപ്പെടുകയും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഗ്ലിസറിൻ അടങ്ങിയ മോയ്സ്ചറൈസറുകൾ അല്ലെങ്കിൽ പ്രകൃതിദത്ത ചേരുവകളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
സൺസ്ക്രീൻ ഉപയോഗിക്കുക
ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ കുറഞ്ഞത് SPF 40 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ പുരട്ടുക. SPF 40+ ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീനിൻ്റെ ദൈനംദിന ഉപയോഗം പ്രായമാകൽ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാനും സൂര്യാഘാതം തടയാനും സഹായിക്കുന്നു.
മുഖത്ത് മസാജുകൾ ചെയ്യുക
മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെറുപ്പമായി നിലനിർത്തുകയും ചെയ്യും. ഇത് ചുളിവുകളും വീക്കവും കുറയ്ക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
ദിവസം മുഴുവൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിന് വെള്ളം പ്രധാനമാണ്. ചർമ്മത്തെ എല്ലായ്‌പ്പോഴും ഉറപ്പുള്ളതും ഈർപ്പമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.
പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുക
പല പ്രകൃതിദത്ത ഘടകങ്ങളും യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നു. തേൻ, അവോക്കാഡോ പാക്ക്, തക്കാളി പാക്ക്, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുക.
സന്ധിവാതം അഥവാ ആർത്രൈറ്റിസ് ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്...