എണ്ണകൾ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക ചെയ്യും. ഷാംപൂ, കണ്ടീഷണറുകൾ, സ്‌റ്റൈലിംഗ് ഉൽപന്നങ്ങൾ തുടങ്ങിയ കെമിക്കൽ അടങ്ങിയ ഉൽപന്നങ്ങളുടെ അമിത ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും.
മുടികൊഴിച്ചിൽ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും അമിതമായ മുടി കൊഴിച്ചിൽ നിസാരമായി കാണരുത്. മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന വേഗമേറിയതും ഫലപ്രദവുമായ നിരവധി പരിഹാരങ്ങളുണ്ട്.
മുടികൊഴിച്ചിൽ ചെറുക്കാനുള്ള ഏറ്റവും വേഗമേറിയ മാർഗങ്ങളിലൊന്ന് അവശ്യ പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ്. പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് ഇരുമ്പ്, സിങ്ക്, വിറ്റാമിൻ എ, ഡി എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. ഭക്ഷണത്തിൽ പലതരം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ചീര, മുട്ട, പരിപ്പ്, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണം ചെയ്യും.
എണ്ണകൾ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഷാംപൂ, കണ്ടീഷണറുകൾ, സ്‌റ്റൈലിംഗ് ഉൽപന്നങ്ങൾ തുടങ്ങിയ കെമിക്കൽ അടങ്ങിയ ഉൽപന്നങ്ങളുടെ അമിത ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും.
താരൻ, മുടികൊഴിച്ചിൽ, മുടി വരണ്ട് പോകൽ എന്നീ പ്രശ്നങ്ങളെല്ലാം അകറ്റാൻ കറ്റാർവാഴ ഏറെ സഹായിക്കും. മാത്രമല്ല മുടിയ്ക്ക് നല്ല ഉള്ളും കരുത്തും നൽകാനും കറ്റാർവാഴ ഏറെ നല്ലതാണ്. മുടിയ്ക്ക് ആവശ്യമായ ഈർപ്പം നൽകാനും കറ്റാർവാഴ മികച്ച പരിഹാരമായി പഠനങ്ങൾ പറയുന്നു.
പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്ലാക്സ് സീഡ്സ്. മുടി വളരാനും ഇത് ഏറെ മികച്ചതാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ- 3, വിറ്റമിൻ ബി, വിറ്റമിൻ ഇ എന്നിവയാല്ലാം ഫ്ലാക്സ് സീഡിസിൽ അടങ്ങിയിട്ടുണ്ട്. മുടിയ്ക്ക് നല്ല തിളക്കവും ഉള്ളും നൽകാൻ ഫ്ലാക്സ് സീഡ്സ് ഏറെ സഹായിക്കും. മുടി വരണ്ട് പോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്.
പ്രാതലിൽ ബ്രൗൺ ബ്രെഡ് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ