ചെറുപ്പക്കാരിലെ ഫാറ്റി ലിവര്‍ ; ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

By Web TeamFirst Published Jun 12, 2024, 10:54 PM IST
Highlights

'തെറ്റായ ജീവിശെെലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നു...' - ഫരീദാബാദിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസ് ഡയറക്ടറും എച്ച്ഒഡി-ഗ്യാസ്ട്രോഎൻട്രോളജിയുമായ ഡോ.ബിർ സിംഗ് സെഹ്‌രാവത് പറയുന്നു.

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അധികമായി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയാണെങ്കിൽ ഇത് കരളിനെ തകരാറിലാക്കും. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ ഒടുവിൽ ലിവർ സിറോസിസിലേക്കോ കരൾ ക്യാൻസറിലേക്കോ നീങ്ങാം.

തെറ്റായ ജീവിശെെലി, മോശം ഭക്ഷണക്രമം, അമിതവണ്ണം. മദ്യപാനം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നു...- ഫരീദാബാദിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസ് ഡയറക്ടറും എച്ച്ഒഡി-ഗ്യാസ്ട്രോഎൻട്രോളജിയുമായ ഡോ.ബിർ സിംഗ് സെഹ്‌രാവത് പറയുന്നു.

Latest Videos

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ ഉണ്ടാക്കുന്ന അപകട ഘടകങ്ങൾ

മോശം ഭക്ഷണം: ചെറുപ്പക്കാർ പലപ്പോഴും സംസ്‌കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിതമായ കലോറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. ഇത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.

പൊണ്ണത്തടി: ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ ചെറുപ്പക്കാർക്കിടയിൽ അമിതമായ ശരീരഭാരം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വയറിലെ പൊണ്ണത്തടി ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണം ഉള്ള ചെറുപ്പക്കാരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമിതമായ മദ്യപാനം: അമിതമായ മദ്യപാനം ഫാറ്റി ലിവറിൻ്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. അമിതമായ മദ്യപാനം കരളിനെ സാരമായി ബാധിക്കുകയും മൂന്ന് തരത്തിലുള്ള കരൾ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും പറയുന്നു. 

ഫാറ്റി ലിവർ രോഗത്തെ തടയാൻ എടുക്കേണ്ട ചില മുൻകരുതലുകൾ 

1. കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം (വേഗതയുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ളവ) ചെയ്യുക.

2. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

3. സംസ്കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിത കലോറി, മധുര പാനീയങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണത്തിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക. ദിവസവും ധാരാളം വെള്ളം കുടിക്കുക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം ഹെർബൽ ടീ കഴിക്കുക.

4. പോഷകാഹാര സമൃദ്ധമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവയിലൂടെ ശരീരഭാരം നിയന്ത്രിക്കുക.

5. മദ്യപാനം ഒഴിവാക്കുക.

6. ബിപിയും പ്രമേഹവും ഇടയ്ക്കിടെ പരിശോധിക്കുക.

പേരയ്ക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

 

click me!