Health Tips : ദഹന പ്രശ്നങ്ങൾ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

By Web Team  |  First Published Jun 30, 2023, 8:07 AM IST

ആരോഗ്യകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഒന്നിലധികം ദഹന പ്രശ്നങ്ങളുമായി പോരാടാൻ ഇത് സഹായിക്കും. ദിവസവും ഉച്ച ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
 


ദഹന പ്രശ്നങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വന്നാൽ വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനം നടക്കാതെ വരുമ്പോൾ, വയറു വീർക്കൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ് എന്നിവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ദഹന പ്രശ്നങ്ങൾ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. 

ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

Latest Videos

ഒന്ന്...

ആരോഗ്യകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഒന്നിലധികം ദഹന പ്രശ്നങ്ങളുമായി പോരാടാൻ ഇത് സഹായിക്കും. ദിവസവും ഉച്ച ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

രണ്ട്...

ആമാശയത്തിലൂടെയുള്ള ഭക്ഷണം വേഗത്തിലാക്കി ദഹനം നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും. ദഹനക്കേടിന്റെ സാധാരണ ലക്ഷണങ്ങളായ വയറുവീർപ്പ്, ഗ്യാസ് എന്നിവയെ ചെറുക്കാൻ ഇഞ്ചി സഹായിക്കുമെന്നതിനാൽ ഇത് ഒരു മികച്ച ദഹനസഹായിയാണ്.

മൂന്ന്...

കുരുമുളകിൽ അടങ്ങിയിരിക്കുന്ന മെന്തോൾ(Menthol) ദഹന പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കും. 

നാല്...

വെളുത്തുള്ളിയുടെ ശക്തമായ ഗുണങ്ങൾ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും സഹായിക്കുന്നു. ഇതിന്റെ സംയുക്തങ്ങൾ ദഹനനാളത്തിൽ നല്ല സ്വാധീനം ചെലുത്തുന്ന നല്ല ഗട്ട് ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നു. ദഹനക്കേട്, ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD), ഓക്കാനം, മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയെ സഹായിക്കാൻ ആളുകൾ വെളുത്തുള്ളി കഴിക്കുന്നു.

 Read more അലര്‍ജിയ്ക്ക് കാരണമാകുന്ന നാല് ഭക്ഷണങ്ങളിതാ...

 

click me!