ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; എങ്ങനെ പ്രതിരോധിക്കാം?

By Web TeamFirst Published Dec 6, 2023, 12:29 PM IST
Highlights

ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.
 

കൊച്ചി ന​ഗരത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ കൊച്ചിൻ കോർപറേഷൻ പരിധിയിൽ മാത്രം 222 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതു. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ജില്ലയിൽ കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.

Latest Videos

ഡെങ്കിപ്പനി തടയാൻ കൃത്യമായ മാർഗമില്ലെങ്കിലും അനുയോജ്യമായ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ രോഗവാഹകരിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. കൊതുക് കടി തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതും വരെ, രോഗത്തെ അകറ്റാനുള്ള പ്രധാന നടപടികൾ വിദഗ്ധർ നിർദ്ദേശിക്കുന്നു. 

എങ്ങനെ പ്രതിരോധിക്കാം?

കൊതുക് പെരുകുന്ന സ്ഥലങ്ങൾ (ടയർ, പ്ലാസ്റ്റിക് കവറുകൾ, പൂച്ചട്ടികൾ, വളർത്തുമൃഗങ്ങളുടെ വെള്ളം പാത്രങ്ങൾ മുതലായവയിൽ കെട്ടിക്കിടക്കുന്ന വെള്ളം) വാതിലുകളും ജനലുകളും അടച്ച് സൂക്ഷിക്കുക വഴി കൊതുക് കടി ഒഴിവാക്കി ഡെങ്കിപ്പനി പിടിപെടുന്നത് തടയാൻ കഴിയും. 

നിങ്ങളുടെ വീടിന് പരിസരത്ത് കൂടുതൽ കൊതുകുകൾ ഉണ്ടെങ്കിൽ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക. അതേസമയം കുട്ടികളും മറ്റും ഇവ എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. മറ്റൊന്ന്, കൊതുക് കടിയേൽക്കാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ടുകൾ, പാന്റ്‌സ്, സോക്‌സ് തുടങ്ങിയവ ധരിക്കാവുന്നതാണ്. 

കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ ഡെങ്കിപ്പനി രോഗവ്യാപനം തടയാൻ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക. 

സന്തോഷം കൂട്ടാൻ 'ഡോപാമൈൻ' സഹായിക്കും ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ 10 ഭക്ഷണങ്ങൾ

 

click me!