ആർത്തവ ദിവസങ്ങളിലെ മലബന്ധം തടയാൻ ചെയ്യേണ്ടത്...

By Web Team  |  First Published Mar 16, 2024, 9:31 PM IST

ആർത്തവ സമയത്ത് ലഘു വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. വ്യായാമം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. 
 


ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ പലരിലും കണ്ട് വരാം. 

ആർത്തവ സമയത്ത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ചിലരിൽ കണ്ട് വരുന്നു. ഈ കാലയളവിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അസന്തുലിതാവസ്ഥയുടെ ഫലമായി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ മൂലമാണ് മലബന്ധം സംഭവിക്കുന്നത്. എന്നിരുന്നാലും, ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള ചില അടിസ്ഥാന അവസ്ഥകളും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

Latest Videos

undefined

ആർത്തവസമയത്ത് ശരീരം ധാരാളം ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്നു. ഭക്ഷണക്രമത്തിലും ജലാംശം അളവിലും ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണയായി ആർത്തവത്തിന് മുമ്പും സമയത്തും സംഭവിക്കുന്നു. ഇത് മലവിസർജ്ജനത്തെയും ബാധിക്കും. 

ഉയർന്ന പഞ്ചസാരയും കുറഞ്ഞ നാരുകളും അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി മലബന്ധ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകും. ഇത് ക്രമരഹിതമായ മലവിസർജ്ജനത്തിന് കാരണമായേക്കാവുന്ന വീക്കത്തിനും വയറിലെ അസ്വസ്ഥതയ്ക്കും ഇടയാക്കും. 

ആർത്തവ സമയത്തെ മലബന്ധം തടയാൻ ചെയ്യേണ്ടത്...

ഒന്ന്...

പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുക. മലബന്ധം തടയാൻ ഇവ സഹായിക്കും.

രണ്ട്...

പ്രോബയോട്ടിക്സ് ഗുണം ചെയ്യുന്ന ബാക്ടീരിയയാണ്. ഇത് കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ആർത്തവസമയത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ പ്രോബയോട്ടിക്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഫാർമക്കോളജിക്കൽ റിസർച്ചിലെ ഒരു പഠനം കണ്ടെത്തി. തൈര്, പയർവർഗ്ഗങ്ങൾ, ചീസ് എന്നിവയുൾപ്പെടെ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

മൂന്ന്...

ആർത്തവ സമയത്ത് ലഘു വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. വ്യായാമം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. 

നാല്...

കഫീൻ അടങ്ങിയ പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, ജങ്ക് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് മലബന്ധം വഷളാക്കുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും. 

ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന സ്പെഷ്യൽ സൂപ്പ്


 

click me!