ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഡ്രൈ ഐ സിൻഡ്രോം സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പ്രായത്തിനനുസരിച്ച് പല കാരണങ്ങളാൽ കണ്ണിൻ്റെ ആരോഗ്യം മോശമാകും. മാക്യുലർ ഡീജനറേഷൻ, ഗ്ലോക്കോമ, വരണ്ട കണ്ണുകൾ എന്നിവ സാധാരണ പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ കണ്ണിൻ്റെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതശെെലിയിലൂടെ കണ്ണിൻ്റെ ആരോഗ്യം നിലനിർത്താനും പ്രായമാകുമ്പോൾ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഒന്ന്
undefined
വിറ്റാമിൻ എ, സി, ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഇലക്കറികൾ, മത്സ്യം, കാരറ്റ്, നട്‌സ് തുടങ്ങിയ ല്യൂട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഈ പോഷകങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും റെറ്റിനയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഡ്രൈ ഐ സിൻഡ്രോം സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മൂന്ന്
തിമിരത്തിനും മാക്യുലർ ഡീജനറേഷനും കാരണമാകുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ 100 ശതമാനം യുവി പരിരക്ഷയുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുക.
നാല്
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകൾ കണ്ണിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഇവ നിയന്ത്രിക്കാനാകും.
അഞ്ച്
കണ്ണിലെ പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി വർഷത്തിലൊരിക്കൽ നേത്ര പരിശോധനകൾ ശീലമാക്കുക. ഗ്ലോക്കോമ അല്ലെങ്കിൽ മാക്യുലർ ഡീജനറേഷൻ പോലുള്ള രോഗങ്ങൾ തിരിച്ചറിയാൻ പരിശോധനകൾ സഹായിക്കും.
ആറ്
പുകവലി ശീലം തിമിരം, മാക്യുലർ ഡീജനറേഷൻ, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി കണ്ണുകൾക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
ഏഴ്
പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് ശരിയായ ഓക്സിജൻ വിതരണത്തിനും നേത്രരോഗങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
ഏലയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പഠനം പറയുന്നു