Health Tips : ശരീരഭാരം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web Desk  |  First Published Dec 29, 2024, 7:59 AM IST

പ്രാതൽ ഒഴിവാക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് ദിവസത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും.  പകരം, മെറ്റബോളിസം സജീവമായി നിലനിർത്താൻ സമീകൃത ഭക്ഷണവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കുക.


ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും.  ഹൃദ്രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണം അമിതവണ്ണമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഒന്ന്

Latest Videos

undefined

പ്രാതൽ ഒഴിവാക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് ദിവസത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും.  പകരം, മെറ്റബോളിസം സജീവമായി നിലനിർത്താൻ സമീകൃത ഭക്ഷണവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കുക.

രണ്ട്

പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാനമാണെങ്കിലും അവ അമിതമായി കഴിക്കുന്നത് ദോഷകരമാണ്. പരിപ്പ്, അവോക്കാഡോ, ധാന്യങ്ങൾ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

മൂന്ന്

പല സ്ത്രീകളും ശരീരഭാരം കുറയ്ക്കാൻ കാർഡിയോയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ  strength training ഒരുപോലെ പ്രധാനമാണ്. പേശികളുടെ നിർമ്മാണം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നാല്

പ്രോസസ്ഡ് മീറ്റ് വിഭാഗത്തിൽ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കൺ എന്നിവ പലരുടേയും ഡയറ്റിൻെറ ഭാഗമാണ്. ഇവയിൽ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് മീറ്റ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ സോഡിയം കൂടി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അതിനാൽ അവ ഒഴിവാക്കണം.

അഞ്ച്

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ കുറയ്ക്കുക.

ആറ്

ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

 

click me!