യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ തുളസിയിലുണ്ട്.
ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞ് കൂടുന്നത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത് കാരണമാകും. യൂറിക് ആഡിസിന്റെ അളവ് കൂടുന്നത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, സന്ധി വേദന എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സാധാരണയായി യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാൽ ശരീരത്തിൽ അധികമായി യൂറിക് ആസിഡ് അടിഞ്ഞാൽ, അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കാലുകളിൽ കഠിനമായ വേദന അനുഭവപ്പെടുന്നത്. ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഔഷധ സസ്യങ്ങളിതാ...
undefined
തുളസി
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ തുളസിയിലുണ്ട്. തുളസിയില പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
ആര്യവേപ്പില
ആര്യവേപ്പിലയ്ക്ക് വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ട്. രക്തശുദ്ധീകരണത്തിന് ഗുണകരമാണ് ആര്യവേപ്പില. അധിക യൂറിക് ആസിഡ് ഉൾപ്പെടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ അവ സഹായിക്കുന്നു. ഉയർന്ന ആന്റി ഓക്സിഡൻറുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഒഴിവാക്കും.
മല്ലിയില
വീക്കം കുറയ്ക്കാനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ