ഈ സുഗന്ധവ്യഞ്ജനം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

By Web Team  |  First Published Feb 11, 2024, 11:58 AM IST

ദിവസവും പെരുംജീരകം വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പെരുംജീരകം വെള്ളം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.


മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എച്ച്ഡിഎൽ കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ. കൊളസ്‌ട്രോളിൻ്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

മോശം കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകും. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പൊണ്ണത്തടി, പുകവലി, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും മറ്റും അതിൽ ഉൾപ്പെടുന്നു. 

Latest Videos

ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു  സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഡയറ്ററി ഫൈബർ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനനാളത്തിലെ കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കുകയും രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. 

ദിവസവും പെരുംജീരകം വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പെരുംജീരകം വെള്ളം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പെരുംജീരകം ദെെ​നംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും.  ഉയർന്ന കൊളസ്ട്രോൾ പോലുള്ള ചില ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ ഇതിലുണ്ട്. ഒരു കപ്പ് പെരുംജീരകത്തിൽ 3 ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്നു. പെരുംജീരകം വിത്തുകളിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. 

നാരുകൾ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് പെരുംജീരകമിട്ട വെള്ളം. അതിനാൽ രാവിലെ വെറും വയറ്റിൽ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. 

ഹൃദ്രോഗം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്


 

click me!