പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. മാനസികാരോഗ്യം, ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനെല്ലാം ഇത് സഹായിക്കും. നേരത്തെ എഴുന്നേൽക്കുന്നത് തിരക്കോ സമ്മർദ്ദമോ ഇല്ലാതെ ആ ദിവസം കൊണ്ട് പോകാൻ ഗുണം ചെയ്യും.
ഫിറ്റ്നസിന് ഏറെ ശ്രദ്ധ നൽകുന്ന നടനാണ് അക്ഷയ് കുമാർ. വർക്ക്ഔട്ട് ചെയ്യാൻ അക്ഷയ് ഒരിക്കലും മടി കാണിക്കാറില്ല. വ്യായാമം മാത്രമല്ല ഭക്ഷണവും അക്ഷയുടെ ഫിറ്റ്നസ് രഹസ്യമാണ്. 57 വയസുള്ള അക്ഷയ് കുമാർ ഫിറ്റ്നസിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?
അതിരാവിലെ നാല് മണിക്ക് തന്നെ എഴുന്നേൽക്കുമെന്നതാണ് അക്ഷയ് കുറിന്റെ ആദ്യ ഫിറ്റ്നസ് ടിപ്സ്. അക്ഷയ് പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുകയും കർശനമായ ഫിറ്റ്നസ് ദിനചര്യ പിന്തുടരുകയും ചെയ്യുന്നു. ജിം മെഷീൻ ഇല്ലാതെ ഓട്ടവും ജോഗിംഗും ചെയ്ത് വരുന്നു.
undefined
പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. മാനസികാരോഗ്യം, ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനെല്ലാം ഇത് സഹായിക്കും. നേരത്തെ എഴുന്നേൽക്കുന്നത് തിരക്കോ സമ്മർദ്ദമോ ഇല്ലാതെ ആ ദിവസം കൊണ്ട് പോകാൻ ഗുണം ചെയ്യും.
രാവിലെ നേരത്തെ എഴുന്നേറ്റ് ശീലിച്ചുകഴിഞ്ഞാൽ അത് വ്യക്തിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കും. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാനും സമയം ലാഭിക്കാനും ഈ ശീലം സഹായിക്കും.
രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ഉറക്കം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടുകയും തലച്ചോറിൻറെ പ്രവർത്തനം ഫലപ്രദമാക്കുകയും ചെയ്യുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് ശീലിച്ചാൽ ജീവിതനിലവാരം ഉയർത്തുകയും വ്യക്തിയെ വളർച്ചയിലേക്ക് എത്തിക്കുകയും ചെയ്യും.
പാൽ, നെയ്യ്, തൈര് എന്നിവ അക്ഷയ് കുമാറിന്റെ ഡയറ്റിലെ പ്രധാനപ്പെട്ട വിഭവങ്ങളാണ്. മുടങ്ങാതെ തന്നെ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്ന നടനാണ് അക്ഷയ്. വ്യായാമം ചെയ്യുമ്പോൾ സന്തോഷവും പോസിറ്റിവിറ്റിയും കിട്ടാറുണ്ടെന്ന് അക്ഷയ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
രാത്രി കിടക്കുന്നതിന് മുൻപ് അഞ്ച് കാര്യങ്ങൾ ചെയ്തോളൂ, ശരീരഭാരം കുറയ്ക്കും