ഈ ചേരുവ മതി, ചീത്ത കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം

By Web Team  |  First Published Dec 15, 2023, 8:40 PM IST

ചിയ വിത്തുകളിലെ ലയിക്കുന്ന ഫൈബർ ഉള്ളടക്കം കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
 


ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് ചിയ വിത്തുകൾ. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ചിയ വിത്തുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ചിയ വിത്തുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡിന്റെ (ALA) ഉറവിടമാണ് ചിയ വിത്തുകൾ. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ഒമേഗ -3 നിർണായക പങ്ക് വഹിക്കുന്നു. 

Latest Videos

രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചിയ സീഡ് സഹായിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചിയ വിത്തുകൾ ക്ലോറോജെനിക് ആസിഡും കഫീക് ആസിഡും ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കുന്നു. 

ചിയ വിത്തുകളിലെ ലയിക്കുന്ന ഫൈബർ ഉള്ളടക്കം കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.  ലയിക്കുന്ന ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതും തടയുന്നു.

ചിയ വിത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

രക്തത്തിലെ ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിയ വിത്തുകൾ, ഓട്‌സുമായി യോജിപ്പ് കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. ചിയ സീഡ് സ്മൂത്തിയിൽ ചേർത്തോ സാലഡിനൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ഉറക്കക്കുറവ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമോ ? ഡോക്ടർ പറയുന്നു

 

click me!