Health Tips: നിങ്ങളുടെ മുഖത്തെ ഈ ലക്ഷണങ്ങള്‍ ഫാറ്റി ലിവറിന്‍റെ സൂചനയാകാം

ഫാറ്റി ലിവർ രോഗം പലപ്പോഴും അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

These Symptoms On Your Face Could Be Signs Of Fatty Liver

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്. ഇത് പലപ്പോഴും അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫാറ്റി ലിവറിന്‍റെ (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ NAFLD) ആദ്യഘട്ടങ്ങൾ ദോഷം വരുത്തില്ലെങ്കിലും, ചികിത്സിച്ചില്ലെങ്കിൽ അത് കരളിനെ പൂര്‍ണമായും നശിപ്പിക്കുകയോ അല്ലെങ്കിൽ ക്യാൻസറിലേയ്ക്ക് നയിക്കുകയോ ചെയ്യാം.  

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും സൂക്ഷ്മമാണ്. എന്തായാലും മുഖത്ത് കാണപ്പെടുന്ന ചില സൂചനകളെ തിരിച്ചറിയാം. 

Latest Videos

1. ചർമ്മത്തിന് മഞ്ഞകലർന്ന നിറം

ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞകലർന്ന നിറം കാണപ്പെടുന്നുണ്ടെങ്കില്‍, അത് ചിലപ്പോള്‍ ഫാറ്റി ലിവറിന്‍റെ സൂചനയാകാം.  

2. കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ

ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ കാണപ്പെടാം. ഒപ്പം ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയായും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാം. 

3. മുഖത്ത് വീക്കം

വീർത്തതോ വീക്കമുള്ളതോ ആയ മുഖം കരളിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം. 

4. മുഖക്കുരു 

ഹോർമോണുകളെ നിയന്ത്രിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും കരൾ സഹായിക്കുന്നു. കരളിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. 

5. മങ്ങിയ ചർമ്മം

മോശം കരളിന്‍റെ പ്രവർത്തനം പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെയും വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിലേക്കും നയിച്ചേക്കാം. ഇതു മൂലം ചർമ്മം മങ്ങിയതും ക്ഷീണിച്ചതുമായി കാണപ്പെടും. 

6. മുഖത്ത് ചുവപ്പ് നിറം

കരൾ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മോശം രക്തചംക്രമണം കാരണം മുഖത്ത് ചുവപ്പ് നിറം കാണപ്പെടാം. 

7. എണ്ണമയമുള്ള ചർമ്മം

ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ, അമിതമായ എണ്ണ ഉൽപാദനം മൂലം നെറ്റിയിലും മൂക്കിലും എണ്ണമയമുള്ള ചർമ്മമായി കാണപ്പെടാം.  

8. വിളറിയ ചുണ്ടുകൾ

കരൾ പ്രവർത്തനരഹിതമായത് ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെയും ഇരുമ്പിന്‍റെ അളവിനെയും ബാധിക്കും, ഇത് ചുണ്ടുകൾ വിളറിയതോ മഞ്ഞയോ ആയി കാണപ്പെടുന്നതിന് കാരണമാകുന്നു, 

9.  ചൊറിച്ചിൽ അല്ലെങ്കിൽ വരണ്ട ചർമ്മം

നിരന്തരമായ ചൊറിച്ചിൽ, പ്രത്യേകിച്ച് ചര്‍മ്മത്തില്‍ വരണ്ട പാടുകൾ എന്നിവയും ഫാറ്റി ലിവറിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

youtubevideo

vuukle one pixel image
click me!
vuukle one pixel image vuukle one pixel image