ഈ ജ്യൂസുകൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

By Web Team  |  First Published Feb 12, 2024, 11:19 AM IST

തക്കാളിയിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ജലദോഷം, ഇൻഫ്ലുവൻസ എന്നിവയെ ചെറുക്കാനുള്ള കഴിവ് തക്കാളിയ്ക്കുണ്ട്.  വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.


തണുപ്പുകാലത്ത് ജലദോഷം, പനി, ചുമ തുടങ്ങിയ സീസണൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തണുപ്പുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക പ്രധാനമാണ്. വിവിധ രോ​ഗങ്ങൾ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ജ്യൂസുകളെ കുറിച്ചാണ് പറയുന്നത്...

തക്കാളി ജ്യൂസ്...

Latest Videos

തക്കാളിയിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ജലദോഷം, ഇൻഫ്ലുവൻസ എന്നിവയെ ചെറുക്കാനുള്ള കഴിവ് തക്കാളിയ്ക്കുണ്ട്.  വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് ജ്യൂസ്...

പ്രതിരോധശേഷി കൂട്ടനാ‍ സഹായിക്കുന്ന മറ്റൊരു ജ്യൂസാണ് ഓറഞ്ച് ജ്യൂസ്. ആൻ്റിഓക്‌സിഡൻ്റുകളാൽ അടങ്ങിയ ഓറഞ്ച് ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. 

വെള്ളരിക്ക ജ്യൂസ്...

ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞ വെള്ളരിക്ക വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.  വിറ്റാമിനുകളായ എ, സി, കെ എന്നിവയും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ആപ്പിൾ ജ്യൂസ്...

ആപ്പിൾ ജ്യൂസ് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങൾ കുറയ്ക്കുകയും സീസണൽ പനിയെ ചെറുക്കാനുള്ള ശാരീരിക ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആപ്പിളിൽ സ്വാഭാവികമായും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം കൂടിയാണ് ആപ്പിൾ.

ബീറ്റ്റൂട്ട് ജ്യൂസ്...

ബീറ്റ്റൂട്ടിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 


 

click me!