Health Tips : പേശികളുടെ വളര്‍ച്ചയ്ക്ക് കഴിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ

By Web Team  |  First Published Nov 3, 2024, 7:58 AM IST

പ്രോട്ടീൻ്റെ ഉയർന്ന ഉറവിടമാണ് മുട്ട. പുതിയ പേശികളുടെ നിർമ്മാണത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. 


ഫിറ്റ്നസ് നിലനിർത്തുന്നതിൽ ആദ്യപടിയാണ് നല്ല ഭക്ഷണക്രമം. പേശികളുടെ വളർച്ചയ്ക്ക് സമീകൃതാഹാരം പ്രധാന പങ്കാണ് വഹിക്കുന്നത്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും ഫലപ്രദമായ മാർ​ഗമാണ്. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും പ്രധാനമാണ്. പേശികളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളിതാ...

മുട്ട

Latest Videos

undefined

പ്രോട്ടീൻ്റെ ഉയർന്ന ഉറവിടമാണ് മുട്ട.  പുതിയ പേശികളുടെ നിർമ്മാണത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിനു പുറമേ, മുട്ട മുഴുവനായും ആരോഗ്യകരമായ കൊഴുപ്പുകൾ, കോളിൻ, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. 

 

 

മത്സ്യം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണമാണ് മത്സ്യം. ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മത്സ്യം. ഒമേഗ -3 പേശികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പേശികളുടെ നഷ്ടം തടയാൻ സഹായിക്കുകയും ചെയ്യും. സാൽമണും ട്യൂണയും പ്രത്യേകിച്ച് ഫലപ്രദമായ പേശി വളർത്തുന്ന ഭക്ഷണങ്ങളാണ്.

സോയ ബീൻ

പേശികളെ വികസിപ്പിക്കാൻ സഹായിക്കുന്നതിന് മറ്റൊരു ഭക്ഷണമാണ് സോയ ബീൻ.  അവയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു.

നട്സ്

പേശികളുടെ വളർച്ചയ്ക്ക് പ്രധാനമാണ് നട്സ്. നട്സുകൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ആരോ​ഗ്യത്തിന് സഹായിക്കുന്ന ഭക്ഷണമാണ്.

 

 

തെെര്

ഒരു മികച്ച പാലുൽപ്പന്നമാണ് തെെര്.  കാരണം തെെരിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നു.കൂടാതെ പാലിലോ ചീസിലോ കാണാത്ത അധിക പ്രോബയോട്ടിക് ആരോഗ്യ ​ഗുണങ്ങൾ തെെര് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.  

അവാക്കാഡോ

പേശികളിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ഗ്ലൂട്ടത്തയോൺ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവ.

 

പ്രമേഹമുള്ളവർ പാദങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണം, കാരണം

 

click me!