Health Tips : പ്രാതലിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ നല്ലത്, കാരണം

By Web Team  |  First Published Mar 25, 2024, 8:31 AM IST

ഏറെ പോഷക​ഗുണമുള്ളതും അതൊടൊപ്പം ആരോ​ഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡ്ലി. ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്. 


ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ...

ഒന്ന്...

Latest Videos

ഓട്സാണ് ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത്. ഓട്‌സിൻ്റെ ഉയർന്ന ഫൈബർ ഉള്ളടക്കവും പ്രീബയോട്ടിക് ഗുണങ്ങളും ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലവിസർജ്ജനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

 

 

രണ്ട്...

വാഴപ്പഴമാണ് മറ്റൊരു ഭക്ഷണം. നാരുകളും പൊട്ടാസ്യവും അടങ്ങിയ വാഴപ്പഴം ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കും. അതിനാൽ രാവിലെ വാഴപ്പ‌ഴം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

മൂന്ന്...

ഏറെ പോഷക​ഗുണമുള്ളതും അതൊടൊപ്പം ആരോ​ഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡ്ലി. ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്. 

 

 

നാല്...

പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ഇതിൽ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാൽ രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊർജ്ജം നിലനിർത്താൻ ഗുണകരമാണ്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.

അഞ്ച്...

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പയർ​വർഗങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കാൻ പയർ​വർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ പതിവായി കഴിക്കുന്നതു വയറിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

Read more ചക്ക ചില്ലറക്കാരനല്ല ; നിങ്ങൾ അറി‍ഞ്ഞിരിക്കേണ്ട ചക്കയുടെ ​അതിശയിപ്പിക്കുന്ന ആറ് ​ഗുണങ്ങൾ

 

click me!