ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
സ്‌മാർട്ട് ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, സ്‌ക്രീൻ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. അനാരോഗ്യകരമായ എല്ലാ ആധുനിക ശീലങ്ങളും കണ്ണുകളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. പോഷകാഹാരക്കുറവ് കാഴ്ചയെ മാത്രമല്ല മൊത്തത്തിലുള്ള കണ്ണിൻ്റെ ആരോഗ്യത്തെയും ബാധിക്കുന്നു. നല്ല കാഴ്ചയ്ക്ക് ആവശ്യമായ ചില പോഷകങ്ങളുണ്ട്. അവയിൽ ചിലത് ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കാഴ്ചശക്തി കൂട്ടുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനുമായി കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
വെണ്ടയ്ക്ക
undefined
വെണ്ടയ്ക്കയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിൽ സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഈ പോഷകങ്ങളെല്ലാം നല്ല കാഴ്ച നിലനിർത്താൻ അത്യാവശ്യമാണ്. കണ്ണിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്
കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ എയും മറ്റ് ആൻറി ഓക്സിഡൻറുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
മധുരക്കിഴങ്ങ്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആപ്രിക്കോട്ട്
ഉയർന്ന ബീറ്റാ കരോട്ടിൻ അടങ്ങിയ ആപ്രിക്കോട്ട് ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. ആപ്രിക്കോട്ടിൽ കാണപ്പെടുന്ന വിറ്റാമിൻ സി, ഇ, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ പതിവായി കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ്റെ സാധ്യത കുറയ്ക്കുക ചെയ്യും.
പേരയ്ക്ക
വിറ്റാമിൻ എ, സി എന്നിവ കണ്ണിൻറെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്ക്കയിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പേരയ്ക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമമാണ്.
ബ്രൊക്കോളി
കണ്ണിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ല്യൂട്ടിൻ ബ്രൊക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ബ്രൊക്കോളി വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
ധാരാളം പോഷകങ്ങൾ അടങ്ങിയതും വിറ്റാമിൻ സിയാൽ സമ്പുഷ്ടവുമാണ് നെല്ലിക്ക. വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇലക്കറികൾ
ആൻറി ഓക്സിഡൻറുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇലക്കറികൾ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നട്സ്
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകൾ നല്ല കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് മാക്യുലർ ഡീജനറേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
മീൻ
പതിവായി മീൻ കഴിക്കുന്നത് കാഴ്ചശക്തി കൂട്ടുന്നു. ഒമേഗ -3 ആസിഡുകളുടെ സമ്പന്നമായ ഉള്ളടക്കം മാക്യുലർ ഡീജനറേഷൻ്റെ സാധ്യതകളെ തടയും.
മുടി വളരാൻ ആവണക്കെണ്ണ ; ഇങ്ങനെ ഉപയോഗിക്കൂ