Syphilis : 'സിഫിലിസ്' എന്ന ലൈംഗിക രോഗം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web Team  |  First Published Dec 10, 2021, 4:07 PM IST

ലൈംഗിക രോഗത്തെ തടയാന്‍ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നത് നല്ലതാണ്. ലൈംഗിക ബന്ധ സമയത്ത് ഗര്‍ഭനിരോധന ഉറ ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 


ലൈംഗികമായി പകരുന്ന രോഗങ്ങളെ (sexually transmitted infection) കുറിച്ച് പലർക്കും ധാരണയില്ല. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പുരുഷന്മാരിൽ ഇത്തരം ലൈംഗിക രോഗങ്ങൾ ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് വിദ​​ഗ്ധർ പറയുന്നത്. 

ലൈംഗിക രോഗത്തെ തടയാൻ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നത് നല്ലതാണ്. ലൈംഗിക ബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  ഇടയ്ക്കിടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തേണ്ടതാണ്. പങ്കാളികൾക്കും ലെെം​ഗിക രോ​ഗങ്ങളില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ലെെം​ഗിക രോ​ഗങ്ങളിലൊന്നാണ് 'സിഫിലിസ്' (syphilis).

Latest Videos

undefined

ട്രെപോണെമാ പല്ലിഡം (Treponema pallidum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരാം. 2016-ൽ അമേരിക്കയിൽ 88,000-ലധികം സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നത്.

 

 

ലൈംഗിക അവയവങ്ങളിൽ കൂടിയോ മലാശയത്തിൽ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക. വ്രണങ്ങൾ, പുണ്ണുകൾ, തടിപ്പുകൾ, മുറിവുകൾ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. ലൈംഗിക ഭാഗങ്ങൾ, വായ്ക്കുൾവശം, കൈപ്പത്തി എന്നിവിടങ്ങളിലാവും വ്രണങ്ങൾ ഉണ്ടാവുന്നത്. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് രോഗബാധ തടയാനുള്ള ഫലപ്രദമായ മാർഗം. ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തുടക്കത്തിൽ തന്നെ ചികിത്സിക്കുക.

സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം
‌‌

click me!