അറിയാം പിസിഒഡിയുടെ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

By Web Team  |  First Published Aug 26, 2023, 10:55 PM IST

ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, അമിത രക്തസ്രാവം,  ബ്ലീഡിംഗ് നീണ്ടുപോവുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആര്‍ത്തവസമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ ഉണ്ടാകാം. 


ഹോര്‍മോണ്‍ വ്യതിയാനമാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ആര്‍ത്തവ ക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാന ലക്ഷണങ്ങള്‍. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, അമിത രക്തസ്രാവം,  ബ്ലീഡിംഗ് നീണ്ടുപോവുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആര്‍ത്തവസമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ ഉണ്ടാകാം. 

ശരീരത്തിലെ അമിത രോമവളര്‍ച്ച, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക തുടങ്ങിയവയും ചിലരില്‍ പിസിഒഡി മൂലം ഉണ്ടാകാറുണ്ട്.  ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡി മൂലമുള്ള പ്രശ്നങ്ങളെ തടയാനുള്ള ആദ്യപടി. ഒപ്പം വ്യായാമവും ചെയ്യണം.പിസിഒഡിയുള്ളവര്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Latest Videos

പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ധാന്യങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബറി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പിസിഒഡിയുള്ളവര്‍ ക്ക് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.  നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പിസിഒഡിയുള്ളവര്‍ക്ക് കഴിക്കുന്നത് നല്ലതാണ്. അതുപോലെ രാവിലെ ഉണര്‍ന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. കൂടാതെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also Read:  വണ്ണം കുറയ്ക്കാനായി ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കാം...

youtubevideo

click me!