നോൺ- മെലനോമ സ്കിന്‍ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

By Web Team  |  First Published Aug 3, 2024, 8:45 AM IST

ചർമ്മത്തിൻ്റെ പുറം  പാളിയിലുണ്ടാകുന്ന അര്‍ബുദമാണ് നോണ്‍ മെലനോമ ക്യാന്‍സര്‍. എന്നാൽ കാൻസർ പുരോഗമിക്കുമ്പോൾ അത് മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും വ്യാപിക്കും.


ചർമ്മത്തിൻ്റെ പുറം  പാളിയിലുണ്ടാകുന്ന അര്‍ബുദമാണ് നോണ്‍ മെലനോമ ക്യാന്‍സര്‍. എന്നാൽ കാൻസർ പുരോഗമിക്കുമ്പോൾ അത് മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും വ്യാപിക്കും. അൾട്രാവയലറ്റ് രശ്മികളുടെ സമ്പർക്കം മൂലമാണ് നോൺ-മെലനോമ ക്യാന്‍സര്‍ സാധ്യത കൂടുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മകോശങ്ങളുടെ ഡിഎൻഎയെ തകരാറിലാക്കും, ഇത് ക്യാൻസർ വികസിപ്പിച്ചേക്കാം. 

നോൺ-മെലനോമ സ്കിന്‍ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ: 

Latest Videos

undefined

നോൺ-മെലനോമ ക്യാൻസറിൻ്റെ ആദ്യ ലക്ഷണം എന്നത്  ചർമ്മത്തില്‍  പ്രത്യക്ഷപ്പെടുന്ന‌ മുഴയോ പാടുകളോ ആണ്. ആഴ്‌ചകൾ കഴിഞ്ഞിട്ടും ഭേദമാകാത്ത മുഴകളും പാടുകളുമാണ് നോൺ-മെലനോമ ക്യാൻസറിൻ്റെ ഒരു അടയാളം. അതുപോലെ ചര്‍മ്മത്തിലെ പുള്ളികള്‍ അഥവാ മറുകുകള്‍ (ഇളം, പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള പുള്ളികള്‍), ഉണങ്ങാത്ത വ്രണങ്ങൾ, അരിമ്പാറ പോലെയുള്ള വളർച്ച (ചിലപ്പോള്‍ അതില്‍ നിന്നും രക്തം വരുക), ചര്‍മ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ നോൺ-മെലനോമ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ ആകാം. 

നോൺ-മെലനോമ ക്യാൻസർ പുരോഗമിക്കുമ്പോൾ, ലിംഫ് നോഡുകൾ, ശ്വാസകോശം, കരൾ, എല്ലുകൾ,  തലച്ചോറ് തുടങ്ങിയ അവയവങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കാം. ക്യാന്‍സര്‍ ശ്വാസകോശത്തിലേയ്ക്ക് പടരുകയാണെങ്കിൽ, ശ്വാസതടസ്സം അല്ലെങ്കിൽ  ചുമയ്ക്കുമ്പോള്‍ രക്തം വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ചര്‍മ്മം വരണ്ട് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

youtubevideo

click me!