ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. വായു മലിനീകരണം, പുകവലി തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് വര്‍ധിച്ചു വരികയാണ്. ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. വായു മലിനീകരണം, പുകവലി തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.
ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്‍റെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
2. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
3. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം പ്രത്യേകം ശ്രദ്ധിക്കണം.
4. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.
5. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
6. നെഞ്ചുവേദനയും ചിലപ്പോള്‍ ഒരു ലക്ഷണമാകും. അതായത് ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാകാം.
7. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്.
8. ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നതും ശ്രദ്ധിക്കണം.
9. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണം ആകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: ഫാറ്റി ലിവര്‍ രോഗം; ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...