ഹൈപ്പോതൈറോയിഡിസം; അറിയാം ഈ ലക്ഷണങ്ങള്‍...

By Web Team  |  First Published Jan 27, 2023, 7:43 AM IST

വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയുമാണ്. ശരീരഭാരം കൂടുന്നത് മുതൽ തലമുടി കൊഴിച്ചിൽ വരെ, തൈറോയ്ഡ് (ഹൈപ്പോതൈറോയിഡിസം) കുറവായിരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന പലതരം ലക്ഷണങ്ങൾ ആണ്. 


ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം എന്ന് പറയുന്നത്. ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷണകാര്യത്തിൽ അൽപ്പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. ചില ഭക്ഷണങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. 

Latest Videos

വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയുമാണ്. ശരീരഭാരം കൂടുന്നത് മുതൽ തലമുടി കൊഴിച്ചിൽ വരെ, തൈറോയ്ഡ് (ഹൈപ്പോതൈറോയിഡിസം) കുറവായിരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന പലതരം ലക്ഷണങ്ങൾ ആണ്. ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് നോക്കാം...

ഒന്ന്...

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക തുടങ്ങിയവ ഒരു സൂചനയാകാം. അടഞ്ഞ ശബ്‌ദവും ഒരു ലക്ഷണമാണ്. 

രണ്ട്...

തൈറോയ്ഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ, അത് മെറ്റബോളിസത്തെ പതുക്കെയാക്കുന്നു. ഇത് ശരീരഭാരം കൂട്ടാനും കാരണമാകും. ശരീരഭാരം മാത്രമല്ല, അമിത ഭാരം കുറയ്ക്കുന്നതും വെല്ലുവിളിയാകാം. പ്രവർത്തനരഹിതമായ തൈറോയിഡ് സാധാരണയായി ശരീരഭാരം കൂട്ടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കഠിനമായ ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ ശരീരഭാരം കൂടുന്നത് പലപ്പോഴും സാധാരണമാണ്. അതേസമയം  തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം. 

മൂന്ന്...

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മം വരണ്ടതാകനും ചൊറിച്ചില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

നാല്...

ശരീര താപനില നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് പലപ്പോഴും കൈകളും കാലുകളും തണുക്കുകയും എപ്പോഴും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. 

അഞ്ച്...

തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, മുടിയുടെ കനം കുറയുക, പുരികവും കണ്‍പീലികളും നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

ആറ്...

മറ്റ് പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമായി രോഗികള്‍ തിരിച്ചറിയാറില്ല. 

ഏഴ്...

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമാകാം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.  

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയം...

click me!