Health Tips: ഹൈപോകാത്സീമിയയുടെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...

By Web Team  |  First Published Jan 20, 2024, 7:48 AM IST

വിറ്റാമിന്‍‌ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം. കാരണം കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍‌ ഡിയാണ്. അതുപോലെ പാരാതൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഹൈപ്പോകാത്സീമിയ ഉണ്ടാകാം. 


ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോകാത്സീമിയ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ഹൈപോകാത്സീമിയ ഉണ്ടാകാന്‍ പല കാരണങ്ങള്‍ ഉണ്ട്.  വിറ്റാമിന്‍‌ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം. കാരണം കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍‌ ഡിയാണ്. അതുപോലെ പാരാതൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഹൈപ്പോകാത്സീമിയ ഉണ്ടാകാം. വൃക്കകളുടെ പ്രവര്‍ത്തനം മോശമായാലും ശരീരത്തില്‍ കാത്സ്യം കുറയാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഹൈപോകാത്സീമിയ ഉണ്ടാകാം. 

ഹൈപോകാത്സീമിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

ഒന്ന്...

പേശിവലിവ്, വിറയൽ എന്നിവ ഹൈപോകാത്സീമിയയുടെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്... 

മരവിപ്പാണ് മറ്റൊരു ലക്ഷണം. കാത്സ്യത്തിന്‍റെ കുറവ് വിരലുകൾ, കാൽവിരലുകൾ എന്നിവയിൽ മരവിപ്പിന് കാരണമാകും. 

മൂന്ന്... 

അമിതമായ ക്ഷീണവും കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകാം. 

നാല്... 

കാത്സ്യത്തിന്‍റെ കുറവ് കാലക്രമേണ ഓസ്റ്റിയോപൊറോസിസിലേയ്ക്ക് നയിക്കുന്നു. 

അഞ്ച്...

കാത്സ്യത്തിന്‍റെ കുറവ് മൂലം വിഷാദം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 

ആറ്...

പല്ലിന്‍റെ ആരോഗ്യം മോശമാകുന്നതും നഖങ്ങളുടെ ആരോഗ്യം  മോശമാകുന്നതും കാത്സ്യത്തിന്‍റെ കുറവ് മൂലമാകാം. 

പ്രതിവിധി...

കാത്സ്യം ഗുളികകള്‍, അതുപോലെ തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ഹൈപോകാത്സീമിയ തടയാന്‍ സഹായിക്കും. ഇതിനായി പാല്‍, ചീസ്, യോഗർട്ട്, ബീന്‍സ്, നട്സ്, മത്സ്യം, ഇലക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുക; കാരണം ഇതാണ്...

youtubevideo

click me!