ഉയർന്ന കൊളസ്ട്രോൾ ; ലക്ഷണങ്ങൾ ഇവ

By Web Team  |  First Published May 9, 2024, 10:27 AM IST

ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയധമനികളുടെ അപകടസാധ്യത കുറയ്ക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതായി നോയിഡയിലെ ഫെലിക്‌സ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് പിയാലി ബാനർജി പറയുന്നു. 


ഉയർന്ന കൊളസ്ട്രോൾ ഏറെ അപകടകാരിയാണെന്ന കാര്യം നമ്മുക്കറിയാം. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് 
കാലക്രമേണ ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകം രൂപപ്പെടുകയും രക്തക്കുഴലുകൾ ക്രമേണ ഇടുങ്ങിയതാക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു. 

ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയധമനികളുടെ അപകടസാധ്യത കുറയ്ക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതായി നോയിഡയിലെ ഫെലിക്‌സ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് പിയാലി ബാനർജി പറയുന്നു. ഉയർന്ന കൊളസ്ട്രോളിൻ്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

Latest Videos

നെഞ്ചുവേദന

ഉയർന്ന കൊളസ്‌ട്രോൾ മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയോ ധമനി അടഞ്ഞുപോകുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  അടഞ്ഞുപോകുന്ന ധമനി മസ്തിഷ്കത്തിൽ സ്ട്രോക്ക് ഉണ്ടാക്കാം. തുടർന്ന് നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും ഇടയാക്കും.

ശ്വാസതടസ്സം

ഇടുങ്ങിയ ധമനികൾ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാകുമെന്ന് പിയാലി ബാനർജി പറയുന്നു.

പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) 

ഉയർന്ന കൊളസ്ട്രോൾ അളവ് കൂടുന്നത് കാലുകളിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ള ധമനികളെ ബാധിക്കും. 
ഇത്  കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും. ധമനികളിലും മറ്റ് രക്തക്കുഴലുകളിലും കൊളസ്ട്രോൾ അടിഞ്ഞു തുടങ്ങിയതായി ഇത് സൂചിപ്പിക്കുന്നു. 

സ്‌ട്രോക്ക് ലക്ഷണങ്ങൾ

കൊളസ്‌ട്രോൾ കൂടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടയും. ഇത് മുഖത്തോ കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിൻ്റെ ഒരു വശത്ത് പെട്ടെന്ന് മരവിപ്പ് അല്ലെങ്കിൽ ബലഹീനത പോലുള്ള സ്ട്രോക്ക് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. 

കണ്ണുകൾക്ക് ചുറ്റും മഞ്ഞനിറം കാണുക

ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കണ്ണുകൾക്ക് ചുറ്റും മഞ്ഞനിറം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇതിനെ സാന്തലാസ്മ (xanthelasma) എന്നറിയപ്പെടുന്നു.

ക്ഷീണം

ഇടുങ്ങിയ ധമനികൾ കാരണം രക്തപ്രവാഹം കുറയുന്നത് ക്ഷീണമോ ബലഹീനതയോ ഉണ്ടാക്കാം. 

ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന കൊളസ്ട്രോൾ അളവ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

ആർത്തവവിരാമ ലക്ഷണങ്ങൾ

ആർത്തവവിരാമ സമയത്ത് ഹോർമോണുകളുടെ അളവ് മാറുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ ബാധിക്കും. ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചർമ്മത്തിലെ മാറ്റങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ഉള്ള ചില ആളുകൾക്ക് ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള പാടുകളോ മുഴകളോ ഉണ്ടാകാം. ഇത് സാന്തോമസ് എന്ന് പറയുന്നു. പ്രത്യേകിച്ച് കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈകൾ, പാദങ്ങൾ എന്നിവിടങ്ങളിൽ ഇത് കാണുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ ഉടനെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്. 

Read more പ്രാതലിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

 

click me!