ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ കോശങ്ങൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കില്ല. ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്നത് ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു.
ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിലൊന്നാണ് ഫോളേറ്റ്. വിറ്റാമിൻ ബി 12, ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ഇവ പ്രധാനമാണ്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ കോശങ്ങൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കില്ല. ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്നത് ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു.
മുതിർന്നവർ പ്രതിദിനം 400 മൈക്രോഗ്രാം ഫോളേറ്റ് കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫോളേറ്റിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വിളർച്ച, ക്ഷീണം, ശ്വാസതടസ്സം, തലകറക്കം, തലവേദന, നാവില്‍ ചുവന്ന നിറം, രുചി കുറവ്, വായയില്‍ വ്രണം, ഓര്‍മ്മക്കുറവ്, പേശികളുടെ ബലഹീനത, വിഷാദം, ശരീരഭാരം കുറയുക, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പല സൂചനകളും ചിലപ്പോള്‍ ഫോളേറ്റിന്‍റെ അഭാവം മൂലമാകാം.
ഫോളേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും ലഭിക്കാന്‍ സഹായിക്കും. ഒരു കപ്പ് പാലില്‍ 1.1 മൈക്രോഗ്രാം വിറ്റാമിന്‍ ബി12 ഉണ്ടെന്ന് കണക്കാക്കുന്നു.
മൂന്ന്...
ബീഫാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍റെയും വിറ്റാമിന്‍ ഫോളേറ്റിന്‍റെയും സമ്പന്ന സ്രോതസ്സാണ് ബീഫ്. കോശങ്ങളുടെ ആരോഗ്യത്തിനും പേശികളുടെ കരുത്തിനും ബീഫ് അത്യാവശ്യമാണ്.
നാല്...
സാല്‍മണ്‍ ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ ബി12 മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും സാല്‍മണില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ മികച്ചതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: നൂറ് ഗ്രാം ബീറ്റ്റൂട്ടില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ?