പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല. കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍,വിരലുകളുടെ അറ്റം, വയര്‍ തുടങ്ങിയടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് വിധത്തിലുള്ള രോഗങ്ങളുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലമാകാം പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടുന്നത്.
പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല. കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍,വിരലുകളുടെ അറ്റം, വയര്‍ തുടങ്ങിയടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതുപോലെ ചർമ്മത്തില്‍ മഞ്ഞനിറം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പെട്ടെന്ന് മുറിവുണ്ടാകുക, വീര്‍ത്ത വയര്‍, വയര്‍ വേദന, അമിത ക്ഷീണം, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത്, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
undefined
ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.
രണ്ട്...
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക. അതുപോലെ പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.
മൂന്ന്...
ശരീരഭാരം കൂടാതെ നോക്കേണ്ടതും പ്രധാനമാണ്. കാരണം അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.
നാല്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ക്ഷീണം, തളര്‍ച്ച, വായ്പ്പുണ്ണ്; ഈ സൂചനകളെ നിസാരമായി കാണേണ്ട...