Health Tips: ചര്‍മ്മം നോക്കിയാല്‍ അറിയാം പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങള്‍...

By Web Team  |  First Published Nov 3, 2023, 7:47 AM IST

പതിവായി മൂത്രമൊഴിക്കുന്നത്, അമിത  വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, കൈകളിലോ കൈകളിലോ മറ്റ് ഭാഗങ്ങളിലോ മരവിപ്പ്, വേദന തുടങ്ങിയവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം.  പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.  പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. 

വരണ്ട ചര്‍മ്മം ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകളും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലും ഈ പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നു. ചർമ്മത്തിൽ കാണുന്ന മുഴകൾ അല്ലെങ്കിൽ മുറിവുകളും ചിലപ്പോള്‍ പ്രമേഹം മൂലമാകാം. അതുപോലെ ചിലരില്‍ ചൊറിച്ചിലും വരാം. ചർമ്മത്തിന് താഴെ, സാധാരണയായി കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

Latest Videos

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍...

പതിവായി മൂത്രമൊഴിക്കുന്നത്, അമിത  വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, കൈകളിലോ കൈകളിലോ മറ്റ് ഭാഗങ്ങളിലോ മരവിപ്പ്, വേദന തുടങ്ങിയവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ ഭ​ക്ഷണങ്ങൾ പതിവായി കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാം...

youtubevideo

click me!