നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ അധികവും ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തുന്നത്. ഇവയില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് ആരോഗ്യത്തില്‍ പല പ്രശ്നങ്ങളായി പ്രതിഫലിക്കാറുമുണ്ട്.
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം അതിന്‍റേതായ കാരണങ്ങളും സ്രോതസും കാണും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരമാക്കി തള്ളിക്കളയാതെ അവ സമയബന്ധിതമായി പരിശോധിക്കുകയാണ് വേണ്ടത്.
നമുക്കറിയാം, നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ അധികവും ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തുന്നത്. ഇവയില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് ആരോഗ്യത്തില്‍ പല പ്രശ്നങ്ങളായി പ്രതിഫലിക്കാറുമുണ്ട്.
ഇങ്ങനെ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ ആരോഗ്യത്തില്‍ വരുന്ന മാറ്റങ്ങള്‍- അല്ലെങ്കില്‍ ബുദ്ധിമുട്ടുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വായ്പുണ്ണ്...
കൂടെക്കൂടെ വായ്‍പുണ്ണ് വരുന്നത് വൈറ്റമിൻ ബി 12 കുറവിന്‍റെ ലക്ഷണമാകാം. നാവില്‍ തടിപ്പ്, ചെറിയ കുമിളകള്‍ പോലെ പൊങ്ങി വരല്‍- ഇതില്‍ വേദനയും സൂചി കൊണ്ട് കുത്തുന്നത് പോലത്തെ അനുഭവവും ഉണ്ടാകാം.
ബാലൻസ് തെറ്റുന്ന അവസ്ഥ...
നടക്കുമ്പോള്‍ ബാലൻസ് തെറ്റുന്നത് പോലെ തോന്നുന്നതും വൈറ്റമിൻ ബി 12 കുറവിന്‍റെ ലക്ഷണമാകാം. അതിനാല്‍ ഇക്കാര്യം പരിശോധനാവിധേയമാക്കുക. കാരണം സ്ട്രോക്ക് അടക്കമുള്ള ഗുരുതരമായ രോഗങ്ങളുടെയും സൂചനയുമാകാം ബാലൻസ് തെറ്റുന്നത്. വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് തലച്ചോറിന്‍റെ ആകെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കാം. അതുപോലെ കൈകാലുകളില്‍ തരിപ്പും പേശികളില്‍ ബലക്കുറവും തോന്നാനും വൈറ്റമിൻ ബി 12 കുറവ് കാരണമായി വരാം.
മാനസികാരോഗ്യപ്രശ്നങ്ങള്‍...
വൈറ്റമിൻ ബി 12 കുറയുന്നത് നമ്മുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം. മൂഡ് ഡിസോര്‍ഡര്‍, വിഷാദം എന്നിവയാണ് ഇത്തരത്തില്‍ ഇതിന്‍റെ ലക്ഷണങ്ങളായി പ്രകടമാകാറ്. ഇതിനൊപ്പം എപ്പോഴും കടുത്ത ക്ഷീണവും അനുഭവപ്പെടാം. വൈറ്റമിൻ-ഡി കുറവും ഇതുപോലെ തന്നെ മാനസികാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
തണുപ്പും നെഞ്ചിടിപ്പും...
ഉള്ളതില്‍ കൂടുതല്‍ തണുപ്പ് തോന്നല്‍- ഇതമൂലം ജലദോഷം വരുന്നത് എല്ലാം വൈറ്റമിൻ ബി 12 കുറവിനെ സൂചിപ്പിക്കുന്നതാകാം. ഒപ്പം തന്നെ നെഞ്ചിടിപ്പ് കൂടുന്നതും പരിശോധനാവിധേയമാക്കണം.
വിളര്‍ച്ച...
വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് വ്യക്തികളില്‍ വിളര്‍ച്ച അഥവാ അനീമിയയ്ക്ക് കാരണമാകാറുണ്ട്.
ദഹനപ്രശ്നങ്ങള്‍...
വൈറ്റമിൻ ബി 12 കുറവ് ചില ദഹനപ്രശ്നങ്ങളിലേക്കും വ്യക്തികളെ നയിക്കാറുണ്ട്. വിശപ്പില്ലായ്മ, മലബന്ധം എന്നിവയാണിതില്‍ പ്രധാനം.
Also Read:-ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം...