ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം

By Web Team  |  First Published Feb 23, 2024, 7:45 PM IST

വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു


ദില്ലി: വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ കേന്ദ്ര സ‍ര്‍ക്കാര്‍ മാറ്റം വരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടു വന്ന നിബന്ധനകളിലാണ് ഭേദഗതി വരുത്തിയത്. വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് പുനഃപരിശോധന. 

പ്രവാസിയായ ബിജെപി പ്രവർത്തകനെ കടപ്പുറത്ത് വച്ച് കൂത്തിക്കൊല്ലാൻ നോക്കിയത് ബിജെപി പ്രവർത്തകൻ, പിടികൂടി; റിമാൻഡ്

Latest Videos

ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ്  സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ വ്യവസ്ഥ. പുറത്ത് നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിക്കാനാണ് അനുമതി. പുറത്ത് നിന്ന് ഇവ  സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്തത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമത്തിൽ ഭേദഗതി വരുത്തിയ വിഷയം കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 15ന് വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിവരങ്ങൾ ഇങ്ങനെ

വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിലാണ് കേന്ദ്ര സ‍ര്‍ക്കാര്‍ മാറ്റം വരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടു വന്ന നിബന്ധനകളിലാണ് ഭേദഗതി വരുത്തിയത്. വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് പുനഃപരിശോധന. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ്  സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ വ്യവസ്ഥ. പുറത്ത് നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിക്കാനാണ് അനുമതി. പുറത്ത് നിന്ന് ഇവ  സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്തത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമത്തിൽ ഭേദഗതി വരുത്തിയ വിഷയം കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 15ന് വീണ്ടും പരിഗണിക്കും.

click me!