പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ് എച്ച്5എൻ1. H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ അതിവേഗത്തിലാണ് മനുഷ്യരിലേക്ക് പടരുന്നത്.
പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം. ടെയ്‌ലറും ഫ്രാൻസിസും എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ് എച്ച്5എൻ1. H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ അതിവേഗത്തിലാണ് മനുഷ്യരിലേക്ക് പടരുന്നത്. പൂച്ചകളിലെ ഒന്നോ രണ്ടോ മ്യൂട്ടേഷനുകൾ വൈറസിനെ മനുഷ്യരിലേക്ക് എളുപ്പത്തിൽ കയറാൻ അനുവദിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ഏപ്രിലിൽ സൗത്ത് ഡക്കോട്ടയിലെ ഒരു വസതിയിൽ അടുത്തിടെ പത്ത് പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ അവയുടെ ശരീരം വിശകലനം ചെയ്തു. പൂച്ചയിൽ ശ്വസന, നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതായി വിദഗ്ധർ പറയുന്നു.
undefined
പൂച്ചകളുമായി മനുഷ്യർ കൂടുതൽ ഇടപെടുന്നതിനാൽ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. പൂച്ചകളിൽ എച്ച്5എൻ1 വൈറസിന്റെ തുടർച്ചയായ എക്‌സ്‌പോഷൻ, വൈറൽ രക്തചംക്രമണം, മ്യൂട്ടേഷൻ എന്നിവ പകർച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ആശങ്കകൾ ഉയർത്തുമെന്നും ഗവേഷകർ പറയുന്നു.
എച്ച്5എൻ1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നെടുത്ത സാമ്പിളുകളിൽ പന്നികൾക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളിൽ നിന്നും പക്ഷികളിലും നിന്നുമുള്ള ഇൻഫ്ലുവൻസ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തി.
പൂച്ചകളിൽ കണ്ടെത്തിയ വൈറസിന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഒരു ഡയറി ഫാമിലെ കന്നുകാലികളിൽ കണ്ട ഒരു പതിപ്പിനോട് സാമ്യമുണ്ട്. പൂച്ചകളുടെ ശരീരത്തിന് സമീപം പക്ഷി തൂവലുകൾ കണ്ടെത്തിയിരുന്നു. ഇത് ഫാമിൽ നിന്ന് വെെറസ് പിടിപെട്ട കാട്ടുപക്ഷികളെ ഭക്ഷിച്ചിരിക്കാമെന്നാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ പറയുന്നു.
രോഗം ബാധിച്ച പൂച്ചകളിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
ചെറുപ്പക്കാരില്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ആറ് കാരണങ്ങള്‍