സ്ട്രെസ് കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കൂടുന്നു. ഇത് രക്തത്തില്‍ ഷുഗര്‍നില കൂട്ടുന്നതിന് കാരണമാകാറുണ്ട്. അതുപോലെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതിനും കോര്‍ട്ടിസോള്‍ കാരണമാകും.
മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ മാനസിസമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയെന്നത് എപ്പോഴും സാധ്യമായ കാര്യമാവില്ല. തൊഴിലിടത്തില്‍ നിന്നോ, സാമ്പത്തികപ്രശ്നങ്ങള്‍ മൂലമോ, സാമൂഹി- രാഷ്ട്രീയ കാരണങ്ങളില്‍ നിന്നോ, ബന്ധങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്നോ, ആരോഗ്യപ്രശ്നങ്ങളില്‍ നിന്നോ എല്ലാം സ്ട്രെസ് വരാം.
പതിവായി കടുത്ത സ്ട്രെസ് അനുഭവിച്ചാല്‍ തീര്‍ച്ചയായും അത് ആരോഗ്യത്തെ മോശമായ രീതിയില്‍ ബാധിക്കും. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയിലേക്കെല്ലാം നയിക്കാൻ സ്ട്രെസിനാകും. ഇത്തരത്തില്‍ സ്ട്രെസ് എങ്ങനെ വായയുടെ ശുചിത്വം തകര്‍ക്കുകയും വായ്ക്കകത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് ഇനി പങ്കുവയ്ക്കുന്നത്.
സ്ട്രെസ് വായ്ക്കകത്ത് പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാലിത് സത്യമാണ്.
സ്ട്രെസ് കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കൂടുന്നു. ഇത് രക്തത്തില്‍ ഷുഗര്‍നില കൂട്ടുന്നതിന് കാരണമാകാറുണ്ട്. അതുപോലെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതിനും കോര്‍ട്ടിസോള്‍ കാരണമാകും.
ഇതിന് പുറമെ കോര്‍ട്ടിസോള്‍ കൂടുമ്പോള്‍ കൂടുതല്‍ കാര്‍ബും മധുരവും അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ത്വരയുമുണ്ടാകുന്നുണ്ട്. അതേസമയം മാനസിക സമ്മര്‍ദ്ദം മൂലം കഴിക്കുന്നതിനാല്‍ തന്നെ ഓരോ തവണയും കഴിച്ച ശേഷം വായ വൃത്തിയാക്കാൻ മിക്കവരും മെനക്കെടില്ല. രണ്ട് നേരത്തെ ബ്രഷിംഗ്, ഫ്ളോസിംഗ്, മൗത്ത് വാഷ് ഉപയോഗം പോലുള്ള അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളും ചെയ്യുന്നുണ്ടാകില്ല. ഇതോടെ വായ വൃത്തികേടാവുകയും വായില്‍ ഭക്ഷണാവശിഷ്ചങ്ങള്‍ ഇരുന്ന് ദുര്‍ഗന്ധം വരികയും ബാക്ടീരിയ വര്‍ധിച്ച് അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു.
സ്ട്രെസ് അധികരിക്കുമ്പോള്‍ മിക്കവര്‍ക്കും ആദ്യം നഷ്ടമാവുക സ്വയം വൃത്തിയായി സൂക്ഷിക്കുന്ന ശീലം തന്നെയാണ്. ഇത് സ്വാഭാവികമായും വായയുടെ ശുചിത്വത്തെയും ആരോഗ്യത്തെയുമെല്ലാം താറുമാറാക്കും.
ചിലര്‍ സ്ട്രെസ് കൂടുമ്പോള്‍ ഇടവിട്ട് പുകവലിക്കുകയും ചായയോ കാപ്പിയോ കഴിക്കുകയും ചെയ്യാം. ഈ ശീലങ്ങളും വായയെയും പല്ലുകളെയും കൂടുതല്‍ വൃത്തികേടാക്കുന്നതിനേ ഉപകരിക്കൂ.
സ്ട്രെസ് വര്‍ധിക്കുമ്പോള്‍ വായ ഡ്രൈ ആകുന്നത് ചിലരില്‍ വായ്നാറ്റമുണ്ടാക്കാറുണ്ട്. ഉമിനീര്‍ ഉത്പാദനം കുറയുന്നത് മൂലമാണിത് സംഭവിക്കുന്നത്. അതുപോലെ സ്ട്രെസ് പതിവായി അനുഭവിക്കുന്നവരില്‍ അള്‍സര്‍ രോഗം പിടിപെടാനുള്ള സാധ്യതകളും ഏറെയാണ്. അള്‍സറും വായ്നാറ്റമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.
സമ്മര്‍ദ്ദമേറുമ്പോള്‍ ചിലര്‍ കീഴ്ത്താടി അനാവശ്യമായി ഇളക്കിക്കൊണ്ടിരിക്കുകയും പല്ല് കടിക്കുകയും ചെയ്യാറുണ്ട്. ഇതും വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
സ്ട്രെസ് നമ്മുടെ ഭക്ഷണശീലത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കല്‍, സ്ട്രെസ് കൈകാര്യം ചെയ്യല്‍/ നിയന്ത്രിക്കല്‍, രണ്ട് നേരം ബ്രഷ് ചെയ്യല്‍, ഫ്ളോസിംഗ്, മൗത്ത് വാഷ് ഉപയോഗം, ദുശ്ശീലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കല്‍, വായ ഇടയ്ക്കിടെ കഴുകുന്നത്, ധാരാളം വെള്ളം കുടിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ ഒരു പരിധി വരെ സ്ട്രെസ് വായയുടെ ആരോഗ്യത്തെ ബാധിക്കുന്നത് തടയാൻ നമുക്കാകും.
Also Read:- പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ കാരണം അറിയാം...