ചായയും കാപ്പിയും അധികമാകുന്നത് സ്ട്രെസ് കൂട്ടുമോ?; സ്ട്രെസിന് കാരണമാകുന്ന ചിലത്...

By Web Team  |  First Published Jan 30, 2024, 4:14 PM IST

പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം സ്ട്രെസ് മൂലം പിടിപെടാം. ഇവ നിസാരവുമല്ല. ഹൃദയാഘാതം, സ്ട്രോക്ക് (പക്ഷാഘാതം) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ സ്ട്രെസ് ക്രമേണ നമ്മളെയെത്തിക്കാം. 


മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പല വഴിക്കാണ് വരിക. ഒട്ടുമിക്കയാളുകള്‍ക്കും ജോലിസംബന്ധമായാണ് അധികവും സ്ട്രെസ് വരുന്നത്. ജോലി കഴിഞ്ഞാല്‍ പിന്നെ സാമ്പകത്തികം, കുടുംബപ്രശ്നങ്ങള്‍ എന്നിവയാണ് കൂടുതല്‍ സ്ട്രെസുണഅടാക്കുക. പഠനം, തൊഴിലില്ലായ്മ, സാമൂഹികപ്രശ്നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും സ്ട്രെസിന് പിന്നില്‍ വരാം. 

എന്തായാലും പതിവായി സ്ട്രെസ് അനുഭവിക്കുന്നത് ആരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുക. പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം സ്ട്രെസ് മൂലം പിടിപെടാം. ഇവ നിസാരവുമല്ല. ഹൃദയാഘാതം, സ്ട്രോക്ക് (പക്ഷാഘാതം) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ സ്ട്രെസ് ക്രമേണ നമ്മളെയെത്തിക്കാം. 

Latest Videos

നമ്മുടെ പല പ്രവര്‍ത്തികളും ശീലങ്ങളും സ്ട്രെസ് വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ചായയും കാപ്പിയും അധികം കഴിക്കുന്നത് സ്ട്രെസ് കൂട്ടുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ഇത് സത്യമാണോ? ചായയും കാപ്പിയും അല്‍പം കൂടുതല്‍ കഴിച്ചാല്‍ അത് സ്ട്രെസിന് കാരണമാകുമോ? 

അതെ എന്നാണ് ഈ ചോദ്യത്തിനുത്തരം. ചായയും കാപ്പിയും മാത്രമല്ല കഫീൻ അടങ്ങിയ പാനീയങ്ങള്‍ അധികം കഴിക്കുന്നത് സ്ട്രെസ് കൂട്ടും. ഇതിന്‍റെ കൂടെ മറ്റ് ചില ശീലങ്ങളും ദുശീലങ്ങളും കൂടി പരിഗണിക്കണം. മദ്യപാനം, പുകവലി, വ്യായാമം ചെയ്യാതിരിക്കുക, മോശം ഭക്ഷണരീതി (എന്നുവച്ചാല്‍ പോഷകങ്ങളൊന്നും കഴിക്കാതെ വെറും പ്രോസസ്ഡ് ഫുഡ്സും മറ്റും കഴിക്കുന്നത്) എന്നിങ്ങനെ പല കാര്യങ്ങളും കൂടിയാകുമ്പോള്‍ സ്ട്രെസ് ഏറെയാകും.

ചായയും കാപ്പിയും കഴിക്കുന്നത് കൊണ്ട് മാത്രമായി സ്ട്രെസ് വര്‍ധിക്കില്ല. മറ്റ് ഏതെങ്കിലും കാരണം കൊണ്ട് ഉള്ള സ്ട്രെസ് അധികമായി വരുമെന്ന് മാത്രം. കഫീൻ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ ഈ കഫീൻ 'കോര്‍ട്ടിസോള്‍' അഥവാ സ്ട്രെസ് ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നു. ഇതാണ് സ്ട്രെസും കൂടുന്നതിന് കാരണമാകുന്നത്. 

രാത്രിയില്‍ നേരാംവണ്ണം ഉറങ്ങാതിരിക്കുക, ജോലിഭാരം, കൂട്ടുകാരോ മറ്റ് ആരോഗ്യകരമായ ബന്ധങ്ങളോ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുക, ഏത് കാര്യത്തിനോടും ശുഭാപ്തിവിശ്വാസമില്ലാതെ 'നെഗറ്റീവ്' ആയ സമീപനമെടുക്കുക, ദിവസത്തില്‍ മണിക്കൂറുകളോളം ഫോണില്‍ ചിലവിടുക എന്നിങ്ങനെയുള്ള രീതികളും സ്ട്രെസ് വലിയ രീതിയില്‍ കൂട്ടും. 

Also Read:- ബുദ്ധിയെ ഉണര്‍ത്താനും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളകറ്റാനും ചെയ്യാം ഇക്കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!