സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ അറിയേണ്ട 6 കാര്യങ്ങൾ

By Web Team  |  First Published Jan 12, 2024, 3:38 PM IST

30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ 3-5 വർഷം കൂടുമ്പോൾ നിർബന്ധമായും പാപ് സ്മിയർ ടെസ്റ്റ് ചെയ്യണം. കാരണം, ഇത് സെർവിക്കൽ ക്യാൻസർ തടയാനോ നേരത്തെ കണ്ടെത്താനോ സഹായിക്കും.


സെർവിക്കൽ ക്യാൻസർ എന്നത് സെർവിക്സിന്റെ കോശങ്ങളിൽ ആരംഭിക്കുന്ന അർബുദമാണ്. ഇത് ഗർഭാശയത്തിന്റെ (ഗർഭപാത്രത്തിൻറെ) താഴത്തെ അറ്റത്ത് സ്ഥിതി ചെയ്യുന്നു. സെർവിക്സ് ഗർഭാശയത്തെ യോനിയിലേക്ക് ബന്ധിപ്പിക്കുന്നു. 

സെർവിക്കൽ ക്യാൻസർ കാലക്രമേണ വികസിക്കുന്ന രോ​ഗാവസ്ഥയാണ്. ഹ്യൂമൻ പാപ്പിലോമ വാക്സിനുകൾ അല്ലെങ്കിൽ HPV വാക്സിനുകൾ ഒരു പ്രാഥമിക പ്രതിരോധ മാർഗ്ഗമായി ഉപയോഗിക്കുന്നു. അസ്വാഭാവികമായ യോനിയിൽ രക്തസ്രാവം, ഇടുപ്പ് വേദന, ലൈംഗിക ബന്ധത്തിനിടെ വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

Latest Videos

സെർവിക്കൽ കാൻസർ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നതിനെ സംബന്ധിച്ച് മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ യൂണിറ്റ് ഹെഡ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം മേധാവി ഡോ. പൂജ മേത്ത പറയുന്നു.

പുകവലി ഉപേക്ഷിക്കൂ...

പുകവലി ഉപേക്ഷിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സെർവിക്കൽ കാൻസറിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു. പുകവലിക്കുന്ന സ്ത്രീകളുടെ സെർവിക്കൽ മ്യൂക്കസിൽ പുകയിലയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഈ പദാർത്ഥങ്ങൾ സെർവിക്‌സ് സെല്ലുകളുടെ ഡിഎൻഎയെ തകരാറിലാക്കുകയും സെർവിക്കൽ കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. 

വ്യായാമം ശീലമാക്കൂ...

സ്ഥിരമായ വ്യായാമം ഊർജ്ജം, മാനസികാവസ്ഥ, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ കുറഞ്ഞത് 30 മിനിറ്റ് എയറോബിക് വ്യായാമം ചെയ്യുന്നത് സ്ത്രീയ്ക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുക...

കൈകൾ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുക...

ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ. കാരണം പങ്കാളികളുടെ എണ്ണം ഒരു വ്യക്തിക്ക് HPV ലേക്ക് എക്സ്പോഷർ ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് എല്ലായ്പ്പോഴും നല്ലത്.

പരിശോധനകൾ ചെയ്യുക...

30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ 3-5 വർഷം കൂടുമ്പോൾ നിർബന്ധമായും പാപ് സ്മിയർ ടെസ്റ്റ് ചെയ്യണം. കാരണം, ഇത് സെർവിക്കൽ ക്യാൻസർ തടയാനോ നേരത്തെ കണ്ടെത്താനോ സഹായിക്കും.

ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക...

സെർവിക്കൽ കാൻസർ സാധ്യത തടയാൻ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. അമിതവണ്ണമുള്ള സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ട് ശരീരഭാരം നിയന്ത്രിക്കുക. 

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം രണ്ട് തരം ഹെയർ പാക്കുകൾ

 

 

click me!