Health Tips : പ്രാതലിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ

By Web Desk  |  First Published Jan 7, 2025, 8:41 AM IST

പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ഓട്സ്. കലോറി വളരെ കുറവും എന്നാൽ ഫെെബർ ധാരാളം അടങ്ങിയ ഓട്സ് പ്രതിരോധശേഷി കൂട്ടുന്നതിന് സ​ഹായിക്കുന്നു. 


ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. സമതുലിതമായ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, എന്നിവ ഉൾപ്പെടുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോ​ഗ്യകരമായിരിക്കണം. അറിയാം പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.

മുട്ട

Latest Videos

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട.  ഇത് പേശികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമാണ്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിനും ഊർജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മഞ്ഞക്കരുവിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ, ആൻ്റി ഓക്‌സിഡൻ്റുകൾ കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഓട്സ്

പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ഓട്സ്. കലോറി വളരെ കുറവും എന്നാൽ ഫെെബർ ധാരാളം അടങ്ങിയ ഓട്സ് പ്രതിരോധശേഷി കൂട്ടുന്നതിന് സ​ഹായിക്കുന്നു. ഓട്‌സ് കൊളസ്ട്രോളിൻ്റെയും ഗ്ലൂക്കോസിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ ആൻ്റിഓക്‌സിഡൻ്റും പ്രീബയോട്ടിക് ഗുണങ്ങളുമുണ്ട്.

കാപ്പി

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരികവും മാനസികവുമായ പ്രകടനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഊർജം കൂട്ടുന്നതിന് കാപ്പിയിലെ പോഷകങ്ങൾ സഹായിക്കും.

ചിയ സീഡ്

ചിയ വിത്തുകൾ നാരുകളുടെ ഉറവിടമാണ്. ഒരു പിടി ചിയ വിത്തുകളിൽ ഏകദേശം 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ചിയ സീഡിലെ നാരുകൾ അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

കലോറി കുറഞ്ഞ പഴമാണ് ബെറിപ്പഴങ്ങൾ. സരസഫലങ്ങളിലെ ആന്തോസയാനിൻ എന്ന ആൻ്റിഓക്‌സിഡൻ്റുൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.  ആന്തോസയാനിൻ അടങ്ങിയ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

നട്സ്

ദിവസവും ഒരു പിടി നട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ശീലമാക്കേണ്ട ആറ് കാര്യങ്ങൾ
 

click me!