കൂർക്കംവലി അകറ്റാം; പരീക്ഷിക്കേണ്ട ഒമ്പത് വഴികൾ

By Web Team  |  First Published Sep 30, 2024, 5:34 PM IST

പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം ചിലര്‍ കൂർക്കംവലിക്കുന്നത്. കാരണം കണ്ടെത്തി ഇതിന് പരിഹാരം തേടുകയാണ് വേണ്ടത്. 


നിങ്ങള്‍ രാത്രി ഉറക്കത്തില്‍ കൂർക്കംവലിക്കാറുണ്ടോ? കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. കാരണം കണ്ടെത്തി ഇതിന് പരിഹാരം തേടുകയാണ് വേണ്ടത്. കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഒരു വശം തിരിഞ്ഞ് കിടക്കുക 

Latest Videos

undefined

ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.

2. അത്താഴം അമിതമാകരുത് 

അത്താഴം അമിതമായി കഴിക്കുന്നത് മൂലം കൂര്‍ക്കംവലി കൂടാം. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കാം.

3. അമിതമായി മദ്യപിക്കുന്നതും നിര്‍ത്തുക

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. 

4. വെള്ളം കുടിക്കുക

രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്. കാരണം നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. 

5. പുകവലി ഒഴിവാക്കുക

പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.  

6. വായ അടച്ചു കിടക്കുക

ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക. 

7. തല ഉയർത്തി കിടക്കുക 

അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.

8. അമിത വണ്ണം കുറയ്ക്കുക 

അമിത വണ്ണമുള്ളവർക്ക് പൊതുവേ കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിത വണ്ണം കുറച്ചാൽത്തന്നെ കൂർക്കംവലിക്ക് ആശ്വാസം ഉണ്ടാകും.

9. വ്യായാമം

വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം. 

Also read: ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് എണ്ണകള്‍

youtubevideo

click me!