കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നിലനിർത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്.
ശരീരത്തിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നിലനിർത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. അതുപോലെ തന്നെ, മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും.
സിങ്കിന്‍റെ കുറവു മൂലം ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തലമുടി കൊഴിച്ചിലാണ് സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു പ്രധാന ലക്ഷണം.
രണ്ട്...
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും സാധ്യത ഏറെയാണ്.
മൂന്ന്...
മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ സിങ്കിന്‍റെ അഭാവം മൂലമാകാം.
നാല്...
സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകും.
അഞ്ച്...
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും.
ആറ്...
സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.
ഏഴ്...
സിങ്കിന്‍റെ കുറവു കണ്ണുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.
എട്ട്...
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചി നഷ്ടപ്പെടാനും മണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഒമ്പത്...
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. കാരണം തലച്ചോറിന്‍റെ ആരോഗ്യത്തിനും സിങ്ക് പ്രധാനമാണ്.
പത്ത്...
സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്കും കാരണമാകുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തടയാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പയറുവര്‍ഗങ്ങള്‍, നട്സ്, സീഡുകള്‍, പാലുൽപ്പന്നങ്ങള്‍, ചിക്കന്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...