നിങ്ങള്‍ സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്താറുണ്ടോ? പ്രശ്നങ്ങള്‍ വരുമ്പോള്‍ ആദ്യം ചെയ്യുന്നത് എന്ത്?

By Web Team  |  First Published Jan 22, 2023, 9:27 PM IST

'ഫിക്സഡ് ആയ മനോനിലയുള്ളവരെ സംബന്ധിച്ച് അവരെന്താണോ അത് തെളിയിക്കുക, അതില്‍ വിജയിക്കുക എന്നൊരു വഴിയാണുള്ളത്. എന്നാല്‍ നേരെ തിരിച്ച് മനോനിലയുള്ളവരാകട്ടെ, നിരന്തരം നടത്തുന്ന പുതിയ പഠനങ്ങളിലൂടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയാണ്. അവര്‍ക്കായിരിക്കും വളര്‍ച്ചയുടെ സാധ്യതകള്‍ കൂടുതല്‍...'- യുഎസിലെ 'സ്റ്റാൻഫര്‍ഡ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള മനശാസ്ത്ര വിദഗ്ധൻ ഡോ. കാള്‍ ഡ്വെക്ക് പറയുന്നു. 


ഓരോ വ്യക്തിക്കും അയാളുടേതായ സ്വഭാവ സവിശേഷതകള്‍ കാണും. ഒരു പരിധി വരെ ഇത് ജനിതകമായിരിക്കും. അതായത് പാരമ്പര്യമായിത്തന്നെ കിട്ടുന്ന സ്വഭാവങ്ങളും വാസനകളും. എന്നാല്‍ മനുഷ്യന് ജീവിതത്തില്‍ എപ്പോഴും വ്യക്തിത്വത്തെ മികച്ചതാക്കുന്നതിനും വളര്‍ച്ചയ്ക്ക് സഹായിക്കും വിധം അനുകൂലമാക്കി ഒരുക്കിയെടുക്കുന്നതിനുമെല്ലാം വേണ്ടുന്ന അവസരങ്ങളുണ്ട്. 

പലരും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താറില്ലെന്നത് സത്യമാണ്. ഇത്തരത്തില്‍ സ്വന്തം വ്യക്തിത്വത്തെയും മനോനിലയെയും മാറ്റാൻ തയ്യാറാകാതെ തുടരുന്നവരെ സംബന്ധിച്ച് അവര്‍ക്ക് കാര്യമായ വളര്‍ച്ചയുണ്ടാകാൻ പ്രയാസമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

Latest Videos

'ഫിക്സഡ് ആയ മനോനിലയുള്ളവരെ സംബന്ധിച്ച് അവരെന്താണോ അത് തെളിയിക്കുക, അതില്‍ വിജയിക്കുക എന്നൊരു വഴിയാണുള്ളത്. എന്നാല്‍ നേരെ തിരിച്ച് മനോനിലയുള്ളവരാകട്ടെ, നിരന്തരം നടത്തുന്ന പുതിയ പഠനങ്ങളിലൂടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയാണ്. അവര്‍ക്കായിരിക്കും വളര്‍ച്ചയുടെ സാധ്യതകള്‍ കൂടുതല്‍...'- യുഎസിലെ 'സ്റ്റാൻഫര്‍ഡ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള മനശാസ്ത്ര വിദഗ്ധൻ ഡോ. കാള്‍ ഡ്വെക്ക് പറയുന്നു. 

നിങ്ങളുടേത് 'ഫിക്സഡ് മൈൻഡ്സെറ്റ്' ആണോ എന്ന് സ്വയം തിരിച്ചറിയാനോ മനസിലാക്കാനോ സഹായിക്കുന്ന ചില സ്വഭാവ സവിശേഷതകളാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ പ്രതിസന്ധികളോ മുന്നില്‍ വരുമ്പോള്‍ പെട്ടെന്ന് തന്നെ അതിനെ അഭിമുഖീകരിക്കാതെ അതില്‍ നിന്ന് ഒളിച്ചോടുന്ന സ്വഭാവം ഫിക്സഡ് മൈൻഡ്സെറ്റിന്‍റെ ലക്ഷണമാണ്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിന് ഇവരില്‍ വമുഖതയുണ്ടാകും. 

രണ്ട്...

എല്ലായ്പ്പോഴും മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം പോലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതും ഫിക്സഡ് മൈൻഡ്സെറ്റിന്‍റെ സൂചനയാണ്. തങ്ങളുടെ കഴിവുകളെയും തങ്ങളെ തന്നെയും അംഗീകരിക്കാൻ മറ്റുള്ളവരെ ആശ്രയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

മൂന്ന്...

പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തന്‍റെ കഴിവുകേടായി മാത്രം കണക്കാക്കുക. തന്‍റെ കഴിവുകേട് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്ക എന്നിവയും ഫിക്സഡ് മൈൻഡ്സെറ്റിന്‍റെ ലക്ഷണമാണ്. പരാജയങ്ങള്‍ പലപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരിക്കും. അങ്ങനെ എടുക്കാനേ സാധിക്കാതിരുന്നാല്‍ അത് തീര്‍ച്ചയായും മുന്നോട്ടുള്ള വളര്‍ച്ചയെ ബാധിക്കും. 

നാല്...

പ്രശ്നങ്ങളിലോ പ്രതിസന്ധികളിലോ പെടുമ്പോള്‍ പെട്ടെന്ന് തന്നെ കീഴടങ്ങുന്ന മനോനിലയും ഫിക്സഡ് മൈൻഡ്സെറ്റ് ഉള്ളവരിലാണ് കാണുന്നത്. ഇത് താങ്ങാൻ തന്നെ കൊണ്ട് കഴിയില്ല- തനിക്ക് അതിന് കഴിവില്ല എന്ന ഉറച്ച വിശ്വാസം വളര്‍ച്ചയില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നു. 

അഞ്ച്...

മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്നതാണ് ഇവരുടെ മറ്റൊരു ലക്ഷണം. തന്‍റെ വ്യക്തിത്വത്തിന്‍റെ മൂല്യം, കഴിവുകള്‍ എന്നിവയെല്ലാം മറ്റുള്ളവരുടേതിനെ തട്ടിച്ച് നോക്കി മാത്രം വിലയിടുന്ന അവസ്ഥ. ഇതിന് പകരം സ്വന്തം കഴിവുകളില്‍ ഉറച്ചുവിശ്വസിക്കുകയും സ്വയത്തിനെ മതിക്കുകയുമാണ് വേണ്ടത്. 

മാറ്റത്തിനായി ചെയ്യാവുന്നത്...

വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്നതാണ് ഫിക്സഡ് മൈൻഡ്സെറ്റിന്‍റെ പ്രധാന പ്രശ്നം. അതിനാല്‍ തന്നെ ഇതില്‍ നിന്ന് മാറാനുള്ള ശ്രമം സ്വയം തന്നെ നടത്താവുന്നതാണ്. വെല്ലുവിളികളോ പ്രതിസന്ധികളോ വരുമ്പോള്‍ അതില്‍ നിന്ന് ഒളിച്ചോടാതെ അതിനെ അഭിമുഖീകരിച്ചുനോക്കുക, പരാജയങ്ങളെ അംഗീകരിച്ച് അതില്‍ നിന്ന് ഉപകാരപ്രദമായ കാര്യങ്ങള്‍ പഠിക്കുക, പരാജയങ്ങളെ സ്വന്തം കഴിവുകേടായി മാത്രം കാണാതിരിക്കുക, സ്വയത്തിനെ മനസിലാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തുക, സ്വയത്തിനെ സ്നേഹിക്കാനും മതിക്കാനും കരുതാനും ശ്രദ്ധിക്കുക, ചുറ്റുപാടും എപ്പോഴും പോസിറ്റീവായ ആളുകളെയും സാഹചര്യങ്ങളെയും മാത്രം നിലനിര്‍ത്താൻ ശ്രമിക്കുക എന്നിവയെല്ലാം മാറ്റത്തിനായി ചെയ്യാവുന്നതാണ്. 

Also Read:- എപ്പോഴും 'സ്ട്രെസ്' ആണോ? പരിഹരിക്കാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

click me!